• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | ഇരുപതുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ പരീക്ഷയ്ക്ക് ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്തെന്ന് ബന്ധുക്കൾ

Suicide | ഇരുപതുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ പരീക്ഷയ്ക്ക് ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്തെന്ന് ബന്ധുക്കൾ

പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന. ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറഞ്ഞു

  • Share this:
    പാലക്കാട്: ഇരുപതുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവേ കോളനിയ്ക്ക് സമീപം ഉമ്മിനിയിലാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുബ്രഹ്മണ്യൻ - ദേവകി ദമ്പതികളുടെ മകൾ ബീന (20) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

    പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന. ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറഞ്ഞു. കഴിഞ്ഞ ദിവസം ബീനയുടെ അമ്മ ഫീസടയ്ക്കാന്‍ കോളെജിലെത്തിയിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ ഫീസ് വാങ്ങാൻ തയ്യാറായില്ലെന്നാണ് ബിജു പറയുന്നത്. ഫീസ് അടയ്ക്കേണ്ട സമയം കഴിഞ്ഞുപോയതിനാൽ സര്‍വകലാശാലയെ സമീപിക്കണമെന്ന് കോളേജില്‍ നിന്ന് ആവശ്യപ്പെടുകയായിരുന്നു. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.

    സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    പാതയോരത്ത് പാർക്ക് ചെയ്തിരുന്ന കാർ ആസിഡൊഴിച്ച് നശിപ്പിച്ച നിലയിൽ

    തിരുവനന്തപുരം: വീടിനടുത്തായി പാതയോരത്ത് രാത്രിയിൽ പാർക്ക് ചെയ്തിരുന്ന കാർ ആസിഡൊഴിച്ച് നശിപ്പിച്ച നിലയിൽ. തിരുവനന്തപുരം ജില്ലയിലെ തൊഴുവൻകോടാണ് സംഭവം. തൊഴുവന്‍കോട് ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് നശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഉടമ ഹരികൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി.

    വീട്ടുവളപ്പിലേക്ക് കാർ കയറ്റാനാകാത്തതിനാൽ സ്ഥിരമായി ഹരികൃഷ്ണൻ തൊഴുവൻകോട് ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന്‍റെ വശത്താണ് കാർ പാർക്ക് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കാർ പാർക്ക് ചെയ്തശേഷം വീട്ടിലേക്ക് പോയ ഹരികൃഷ്ണൻ രാവിലെ വാഹനം എടുക്കാനായി എത്തിയപ്പോഴാണ് ആസിഡൊഴിച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

    Also Read- ടിക്കറ്റ് എടുത്തതിന്‍റെ ബാക്കി 300 രൂപ വാങ്ങാൻ മറന്നു; വിവരമറിയിച്ച് 43-ാം മിനിട്ടിൽ പണം യാത്രക്കാരിയ്ക്ക് KSRTC കൈമാറി

    ആസിഡ് ഒഴിച്ചാണ് കാർ നശിപ്പിച്ചതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തൊഴുവൻകോട് ക്ഷേത്രത്തിൽ പോകാനായി പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വഴിയിലാണ് ഏറെ കാലമായി ഹരികൃഷ്ണൻ കാർ പാർക്ക് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തർക്കവും ഉണ്ടായിട്ടില്ലെന്നും ഇയാൾ പറയുന്നു.

    പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവവുമായി ബന്ധപെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പടെ പരിശോധിക്കുന്നതായും വട്ടിയൂര്‍ക്കാവ് പൊലീസ് അറിയിച്ചു.
    Published by:Anuraj GR
    First published: