• HOME
 • »
 • NEWS
 • »
 • kerala
 • »
 • സ്വന്തം മരണസര്‍ട്ടിഫിക്കറ്റുമായി മോര്‍ച്ചറിയില്‍ നിന്ന് അബ്ദുള്‍ മജീദ് തിരിച്ചെത്തിയിട്ട് 20 വര്‍ഷം

സ്വന്തം മരണസര്‍ട്ടിഫിക്കറ്റുമായി മോര്‍ച്ചറിയില്‍ നിന്ന് അബ്ദുള്‍ മജീദ് തിരിച്ചെത്തിയിട്ട് 20 വര്‍ഷം

മരിച്ചെന്ന് കാണിച്ച് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റോടു കൂടി അബ്ദുള്‍ മജീദിനെ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു

അബ്ദുള്‍ മജീദ്

അബ്ദുള്‍ മജീദ്

 • Last Updated :
 • Share this:
  തൃശ്ശൂര്‍: സ്വന്തം മരണസര്‍ട്ടിഫിക്കറ്റമുമായി തൃശ്ശൂര്‍ സ്വദേശിയായ അബ്ദുള്‍ മജീദ് തിരിച്ചെത്തിയിട്ട് ഇന്നേയ്ക്ക് 20 വര്‍ഷം. സൗദി അറേബ്യയിലെ മോര്‍ച്ചറിയിലെ തണുപ്പിനിടയില്‍ നിന്ന് മോര്‍ച്ചറി സൂക്ഷിപ്പുകാരന്റെ ശ്രദ്ധ കാരണം തിരിച്ചു കിട്ടിയത് കടപ്പുറം പഞ്ചായത്തിലെ അമ്പഴത്ത് വീടിന്റെ സന്തോഷവും കരുത്തും ഒപ്പം അബ്ദുള്‍ മജീദിന്റെ ജീവനുമായിരുന്നു.

  2001 നവംബറിലാണ് ജോലി നഷ്ട്‌പ്പെട്ട് പ്രതിസന്ധിയില്‍ കഴിയുന്ന അബുദുള്‍ മജീദിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഒപ്പമുണ്ടായിരുന്നവര്‍ റിയാദിലെ ആശുപത്രിയെലിത്തിച്ചു. രക്തം ഛര്‍ദ്ദിച്ച അബ്ദുള്‍ മജീദിനെ അഞ്ചു ദിവസം ആശുപത്രിയില്‍ കിടത്തുകയായിരുന്നു.

  പിന്നീട് മരിച്ചെന്ന് കാണിച്ച് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റോടു കൂടി അബ്ദുള്‍ മജീദിനെ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. നാലാം ദിനം ബോധം വന്ന് ഡിസ്ചാര്‍ജ് ചെയ്ത അദ്ദേഹം പിറ്റേ ദിവസം വീട്ടിലെത്തി. ഗൃഹനാഥന്റെ മരണമറിഞ്ഞ് അലമുറയിട്ട് കരയുന്ന വീട്ടിലേക്ക് ജീവനോടെ അബ്ദുള്‍ മജീദ് കയറി വന്നത് അന്ന് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

  നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള അബ്ദുള്‍ മജീദ് ചരക്ക് ഉരുവില്‍ കയറിയാണ് 1971ല്‍ അബുദാബിയില്‍ എത്തുന്നത്. മരണത്തില്‍ നിന്ന് ഉയിര്‍ത്തിഴെന്നേറ്റ് ജീവനോടെ തിരികെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ കൈയിലുണ്ടായിരുന്നത് പാസ്‌പോര്‍ട്ടും ചികിത്സാ രേഖകളുള്ള ഒരു ചെറിയ ബാഗും മാത്രമാണുണ്ടായിരുന്നത്. തന്റെ മരണസര്‍ട്ടിഫിക്കറ്റും മറ്റു രേഖകളോടൊപ്പം അബ്ദുള്‍ മജീദ് സൂക്ഷിച്ചു വെച്ചു.

  രണ്ട വര്‍ഷം മുന്‍പ് ഹജ്ജിന് പോകാനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ അത് കാണാതായപ്പോള്‍ സൂക്ഷിച്ചു വെച്ചിട്ടെന്ത് കാര്യം ഞാന്‍ ജീവനോടെ ഉണ്ടല്ലോയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

  സുരേഖയാണ് അബുദുള്‍ മജീദിന്റെ ഭാര്യ. കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി അംഗവുമായ മന്‍സബര്‍ അലി, സുഹൈദ എന്നിവരാണ് മക്കള്‍.

  യാത്രക്കാരിക്ക് നെഞ്ചുവേദന; ബസ് ആശുപത്രിയിലേക്ക് പാഞ്ഞു; ജീവൻ രക്ഷിക്കാനായതിന്‍റെ സന്തോഷത്തിൽ ബസ് ജീവനക്കാർ

  തൃശൂര്‍: ചാവക്കാട് നിന്ന് തൃശൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതോടെ ബസ് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതോടെ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായി. ഇതോടെ ബസ് ജീവനക്കാരായ റിബിന്‍ ബാലനെയും ഷംസീറിനെയും അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് നാട്ടുകാരും ബസ് യാത്രക്കാരും.

  Also Read - ക്യാൻസർ രോ​ഗിയായ ഭാര്യയുടെ ചികിത്സാ സഹായ ധനം കൊണ്ട് വീട് വാങ്ങി; ഭർത്താവ് നിരന്തരം മർദിക്കുന്നു; പരാതിയുമായി യുവതി

  ചാവക്കാട്ടു നിന്ന് തൃശൂരിലക്ക് സര്‍വീസ് നടത്തുന്ന ജോണീസ് (വില്ലന്‍) ബസിലെ ഡ്രൈവര്‍ ചാവക്കാട് സ്വദേശി റിബിന്‍ ബാലന്‍ (31), കണ്ടക്ടര്‍ എടക്കഴിയൂര്‍ സ്വദേശി ഷംസീര്‍ (30) എന്നിവരാണ് നെഞ്ച് വേദന അനുഭവപ്പെട്ട യാത്രക്കാരിയ്ക്ക് തുണയായി മാറിയത്.

  ബുധനാഴ്ച രാവിലെ 7.10ന് ചാവക്കാട് നിന്ന് തൃശൂരിലേക്കുള്ള ജോണീസ് എന്ന ബസിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. ആദ്യ ട്രിപ്പിനിടെ ബസ് പറപ്പൂരെത്തിയപ്പോഴാണ് യാത്രക്കാരിയായ ചാവക്കാട് സ്വദേശിനിയായ സ്ത്രീയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ കണ്ടക്ടര്‍ ഷംസീറിനോട് വിവരം പറഞ്ഞു.

  നെഞ്ച് വേദന അനുഭവപ്പെട്ട സ്ത്രീയുടെ സ്ഥിതി മോശമാണെന്ന് മനസിലാക്കിയ ഷംസീര്‍ ഉടനെ അമല ആശുപത്രിയിലേക്ക് ബസ് വിടാന്‍ ഡ്രൈവര്‍ റിബിന്‍ ബാലനോട് പറഞ്ഞു. രാവിലത്തെ ട്രിപ്പായിരുന്നതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മറ്റൊന്നും നോക്കിയില്ല, അമല ആശുപത്രിയിലേക്ക് പാഞ്ഞു. ആംബുലൻസ് പോലെ ലൈറ്റുമിട്ട് ഹോണു മുഴക്കി അതിവേഗം ബസ് ആശുപത്രിയിലെത്തി. അപ്പോഴേക്കും നെഞ്ചുവേദന അനുഭവപ്പെട്ട സ്ത്രീ, അബോധാവസ്ഥയിലായിരുന്നു.

  ഉടൻ തന്നെ രോഗിയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയസംബന്ധമായ അസുഖത്തിന്‍റെ തുടക്കമാണെന്ന് ബോധ്യപ്പെടുകയും, ചികിത്സ നൽകുകയും ചെയ്തു. ഇതിനിടെ റിബിനും ഷംസീറും ചേർന്ന് രോഗിയുടെ ബന്ധുക്കളെ വിവരം അറിയിക്കുകും അവരെ ആശുപത്രിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. അതിനുശേഷമാണ് ബസിലെ യാത്രക്കാരുമായി തൃശൂരിലേക്ക് തിരിച്ചത്. തൃശൂർ ശക്തൻ സ്റ്റാൻഡിൽ എത്തിയശേഷം, ആശുപത്രിയിൽ വിളിച്ച് വിവരം അന്വേഷിച്ചു. രോഗി അപകടനില തരണം ചെയ്തെന്ന് മനസിലായതോടെയാണ് റിബിനും ഷംസീറിനും സമാധാനമായത്. നെഞ്ചുവേദന അനുഭവപ്പെട്ടതോടെ സമയം കളയാതെ ആശുപത്രിയിലെത്തിച്ചതിനാലാണ് യാത്രാക്കാരിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.
  Published by:Karthika M
  First published: