HOME /NEWS /Kerala / ഭ​ഗവതിമാ‍ർ ഉപചാരം ചൊല്ലി പിരിഞ്ഞു; പകൽവെടിക്കെട്ടോടെ തൃശൂർപൂരത്തിന് പരിസമാപ്തി

ഭ​ഗവതിമാ‍ർ ഉപചാരം ചൊല്ലി പിരിഞ്ഞു; പകൽവെടിക്കെട്ടോടെ തൃശൂർപൂരത്തിന് പരിസമാപ്തി

2024 ഏപ്രിൽ 19നാണ് അടുത്ത വർ‌ഷത്തെ തൃശൂ‍ർ പൂരം.

2024 ഏപ്രിൽ 19നാണ് അടുത്ത വർ‌ഷത്തെ തൃശൂ‍ർ പൂരം.

2024 ഏപ്രിൽ 19നാണ് അടുത്ത വർ‌ഷത്തെ തൃശൂ‍ർ പൂരം.

  • Share this:

    തൃശൂർ: തിരുവമ്പാടി പാറമേക്കാവ് ഭ​ഗവതിമാ‍ർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾക്ക് പരിസമാപ്തിയായി. അങ്ങനെ ഈ വര്‍ഷത്തെ പൂരാഘോഷം അവസാനിച്ചതോടെ അടുത്ത വർഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പാണ്. 2024 ഏപ്രിൽ 19നാണ് അടുത്ത വർ‌ഷത്തെ തൃശൂ‍ർ പൂരം.

    തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സിലേറിയാണ് തിരുവമ്പാടി ഭ​ഗവതി എഴുന്നള്ളിയത്. എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി പാറമേക്കാവ് ഭ​ഗവതിയും എഴുന്നള്ളി. വടക്കും നാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരൻ ശ്രീമൂല സ്ഥാനത്തെത്തിയത്. ഇതേസമയം നടുവിലാൽ ​ഗണപതിയെ വലംവച്ച് ശിവകുമാറും ശ്രീമൂലസ്ഥാനത്തെത്തി. തുട‍ർന്നാണ് തൃശൂ‍ർ പൂരത്തിന്റെ ഏറ്റവും മനോ​ഹരമായ കാഴ്ചയായ ഇരു ആനകളും തുമ്പിക്കൈ ഉയർത്തി പരസ്പരം ഉപചാരം ചൊല്ലി.

    Also read-കാഴ്ച വിസ്മയമൊരുക്കി കുടമാറ്റം; തെക്കോഗോപുരനടയിൽ മുഖാമുഖം 30 ഗജവീരന്മാർ; കാണാൻ ജനസാഗരം

    എട്ട് മണിക്കാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്. പാറമേക്കാവ് വിഭാ​ഗത്തിന്റെ എഴുന്നള്ളിപ്പ് മണികണ്ഠനാൽ ഭാ​ഗത്തുനിന്ന് തുടങ്ങി. 15 ആനകളാണ് നിരന്നത്. കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലുള്ള മേളാരവും ഒപ്പം കുടമാറ്റവും നടന്നു. ഇന്നലെ നടന്ന കുടമാറ്റത്തിന്റെ ചെറിയ രൂപമായിരുന്നു ഇന്ന് നടന്നത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Thrissur pooram, Thrissur pooram rituals