COVID 19 | ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2234 പേരെ അറസ്റ്റ് ചെയ്തു; 1447 വാഹനങ്ങള്‍ പിടിച്ചെടുത്തു

ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ടയിലും (180), ഏറ്റവും കുറവ് (12) വയനാട്ടിലുമാണ്.

News18 Malayalam | news18
Updated: March 26, 2020, 7:09 PM IST
COVID 19 | ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2234 പേരെ അറസ്റ്റ് ചെയ്തു; 1447 വാഹനങ്ങള്‍  പിടിച്ചെടുത്തു
പ്രതീകാത്മകചിത്രം
  • News18
  • Last Updated: March 26, 2020, 7:09 PM IST IST
  • Share this:
തിരുവനന്തപുരം: ലോക്ക് ഡൗൺ സമയത്തെ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 പേര്‍ക്കെതിരെ കേസെടുത്തു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 5710 ആയി.

ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഇടുക്കിയിലാണ് - 245 കേസുകള്‍. പത്തനംതിട്ടയില്‍ 198 കേസുകളും ആലപ്പുഴയില്‍ 197 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 27 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസർകോട് ആണ് പിന്നില്‍.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

ലോക്ക് ഡൗൺ സമയത്തെ നിയമലംഘനത്തിന് 2234 പേര്‍ അറസ്റ്റിലായി. ഏറ്റവും കൂടുതല്‍പേര്‍ അറസ്റ്റിലായത് (214) ആലപ്പുഴയിലാണ്. ഏറ്റവും കുറവ് പേര്‍ (31) വയനാട്ടിലും. നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1447 വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ടയിലും (180), ഏറ്റവും കുറവ് (12) വയനാട്ടിലുമാണ്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്നക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 102, 105, 87തിരുവനന്തപുരം റൂറല്‍ - 131, 117, 26
കൊല്ലം സിറ്റി - 188, 194, 170
കൊല്ലം റൂറല്‍ - 172, 175, 149
പത്തനംതിട്ട - 198, 210, 180
കോട്ടയം - 161, 161, 89
ആലപ്പുഴ - 197, 214, 71
ഇടുക്കി - 245, 186, 61
എറണാകുളം സിറ്റി - 96, 99, 81
എറണാകുളം റൂറല്‍ - 77, 56, 43
തൃശൂര്‍ സിറ്റി - 51, 102, 53
തൃശൂര്‍ റൂറല്‍ - 46, 56, 38
പാലക്കാട് - 140, 152, 107
മലപ്പുറം - 56, 74, 58
കോഴിക്കോട് സിറ്റി - 84, 83, 83
കോഴിക്കോട് റൂറല്‍ - 52, 57, 42
വയനാട് - 40, 31, 12
കണ്ണൂര്‍ - 35, 41, 25
കാസര്‍ഗോഡ് - 27, 121, 72

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍