• HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| സംസ്ഥാനത്ത് എട്ടു ജില്ലകൾ ഹോട്ട്സ്പോട്ട്; 21 പേർക്കു കൂടി വൈറസ് ബാധ

COVID 19| സംസ്ഥാനത്ത് എട്ടു ജില്ലകൾ ഹോട്ട്സ്പോട്ട്; 21 പേർക്കു കൂടി വൈറസ് ബാധ

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് 21 പേർക്കു കൂടി വ്യാഴാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കാസർഗോഡ്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

    കാസർഗോഡ് എട്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രണ്ടു പേർക്കും മറ്റ് ജില്ലകളിൽ ഓരോരുത്തർക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 286പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്‌. 1,65,934 പേര്‍ നിരീക്ഷണത്തിലുണ്ട്.
    You may also like:''COVID 19 | കൊറോണ ഹോട്ട് സ്പോട്ടുകളിൽ എല്ലാവർക്കും റാപ്പിഡ് ടെസ്റ്റ്
    [PHOTO]
    വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വീഡിയോ സന്ദേശവുമായി എത്തും; ട്വിറ്ററിൽ അറിയിച്ച് പ്രധാനമന്ത്രി
    [NEWS]
    കോവിഡ് ബാധിതനെ റെയില്‍വേ സ്റ്റേഷനിലെത്തിച്ച ടാക്‌സി ഡ്രൈവറുടെ റൂട്ട് മാപ്പുണ്ടാക്കി പ്രചരിപ്പിച്ചു; റസിഡന്റ് അസോസിയേഷൻ വിവാദത്തിൽ [NEWS]

    സംസ്ഥാനത്ത് എട്ടു ജില്ലകളെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.
    Published by:Gowthamy GG
    First published: