• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 21 ട്രെയിനുകൾ ഡിസംബർ 11 വരെ റദ്ദാക്കി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 21 ട്രെയിനുകൾ ഡിസംബർ 11 വരെ റദ്ദാക്കി

21 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 34 എണ്ണം ഭാഗികമായും റദ്ദാക്കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    തിരുവനന്തപുരം: ഡിസംബർ ഒന്നു മുതൽ 12 വരെ റെയിൽവേ ഗതാഗത നിയന്ത്രണം. കൊച്ചുവേളി റെയിൽവേ യാർഡിൽ പ്ലാറ്റ്​ഫോം നിർമാണവും ​ട്രാക്ക്​ നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 21 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 34 എണ്ണം ഭാഗികമായും റദ്ദാക്കി. നാല്​ ട്രെയിനുകൾ വഴി തിരിച്ചു വിടും.

    പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

    • 06772 കൊല്ലം-കന്യാകുമാരി മെമു എക്സ്​പ്രസ്​ (ഡിസംബർ ഒന്നു മുതൽ 11 വരെ )
    • 06773 കന്യാകുമാരി-കൊല്ലം മെമു എക്സ്​പ്രസ്​ (ഡിസംബർ ഒന്നു​ മുതൽ 11 വരെ
      06429 കൊച്ചുവേളി-നാഗർകോവിൽ എക്സ്​പ്രസ്​ (ഡിസംബർ ഒന്നു​മുതൽ 11 വരെ )
    • 06430 നാഗർകോവിൽ-കൊച്ചുവേളി എക്​സ്​പ്രസ്​ (ഡിസംബർ ഒന്നുമുതൽ 11 വരെ )
    • 16350 നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്​സ്​പ്രസ്​ (ഡിസംബർ ഏഴുമുതൽ 12 വരെ )
    • 16349 കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്​സ്​പ്രസ്​ (ഡിസംബർ ഏഴുമുതൽ 12 വരെ )
    • 12202 കൊച്ചുവേളി-ലോകമാന്യതിക്​ ഗരീബ്​ രഥ്​ എക്​സ്​പ്രസ് (ഡിസംബർ എട്ടുമുതൽ 11 വരെ )
    • 12201 ലോകമാന്യതിലക്​ – കൊച്ചുവേളി ഗരീബ്​ രഥ്​ എക്​സ്​പ്രസ് (ഡിസംബർ ഒമ്പതുമുതൽ 12 വരെ )
    • 16319 കൊച്ചുവേളി-എസ്​.എം.വി.ടി ബംഗളൂരു ഹംസഫർ എക്​സ്​പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
    • 16320 എസ്​.എം.വി.ടി ബംഗളൂരു -കൊച്ചുവേളി ഹംസഫർ എക്​സ്​പ്രസ് (ഡിസംബർ ഒമ്പതുമുതൽ 11 വരെ )
    • 16355 കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്​സ്​പ്രസ് (ഡിസംബർ എട്ടുമുതൽ 10 വരെ )
    • 16356 മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്​സ്​പ്രസ് (ഡിസംബർ ഒമ്പതു ​​​മുതൽ 11 വരെ )
    • 16342 തിരുവനന്തപുരം-ഗുരുവായൂർ ഇൻറർസിറ്റി (ഡിസംബർ11)
    • 16341 ഗുരുവായൂർ -തിരുവനന്തപുരം ഇന്‍റർസിറ്റി (ഡിസംബർ12)
    • 06423 കൊല്ലം-തിരുവനന്തപുരം എക്സ്​പ്രസ്​ (ഡിസംബർ11)
    • 06426 നാഗർകോവിൽ-കൊല്ലം എക്സ്​പ്രസ് (ഡിസംബർ11)
    • 06427 കൊല്ലം-നാഗർകോവിൽ എക്സ്​പ്രസ്​ (ഡിസംബർ11)
    • 06639 പുനലൂർ-നാഗർകോവിൽ എക്സ്​പ്രസ്​ (ഡിസംബർ11)
    • 06640 കന്യാകുമാരി-പുനലൂർ എക്സ്​​പ്രസ്​ (ഡിസംബർ 11)
    • 16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്​ (ഡിസംബർ11)
    • 16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്​ (ഡിസംബർ11)”

      ഭാഗികമായി റദ്ദാക്കിയവ

    • നവംബർ 29ന്​ പുറപ്പെടുന്ന ഇൻഡോർ-​കൊച്ചുവേളി സൂപ്പർഫാസ്റ്റ്​ ( 20932) ഡിസംബർ ഒന്നിന്​ കൊല്ലത്ത്​ യാത്ര അവസാനിപ്പിക്കും.
    • ആറിന്​ പുറപ്പെടുന്ന നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി (16350)ഡിസംബർ ഏഴിന്​ കായംകുളത്ത്​ യാ​ത്ര അവസാനിപ്പിക്കും
    • ആറിനും എട്ടിനും പുറ​പ്പെടുന്ന യശ്വന്ത്​പുർ-കൊച്ചുവേളി എക്സ്​പ്രസ്​(12257) ഏഴ്​, എട്ട്​ തീയതികളിൽ കോട്ടയത്ത്​ യാത്ര അവസാനിപ്പിക്കും.

      ഏഴ്​, എട്ട്​ തീയതികളിൽ കൊച്ചുവേളിയിൽനിന്ന്​ പുറപ്പെടേണ്ട കൊച്ചുവേളി-യശ്വന്ത്​പുർ എക്സ്​പ്രസ്​ ​(12258 )കൊച്ചുവേളിക്ക്​ പകരം കോട്ടയത്തുനിന്നാകും യാത്ര തുടങ്ങുക.

    • ഏഴിന്​ പുറപ്പെടുന്ന ഹുബ്ബള്ളി-കൊച്ചുവേളി സൂപ്പർഫാസ്റ്റ്​ ​(12777 )എട്ടിന്​ കോട്ടയത്ത്​ യാത്ര അവസാനിപ്പിക്കും.
    • എട്ടിലെ കൊച്ചുവേളി -ഹുബ്ബള്ളി സൂപ്പർഫാസ്റ്റ് ​(12778 ) കോട്ടയത്തുനിന്ന്​ യാത്ര തുടങ്ങും.
    • ആറിനുള്ള ബാവ്​നഗർ-കൊച്ചുവേളി എക്സ്​ബ്രസ്​​(19260 ) ഏഴിന് എറണകുളം ടൗണിൽ സർവിസ്​ അവസാനിപ്പിക്കും.

      എട്ടിന്​ പുറപ്പെടേണ്ട കൊച്ചുവേളി -ബാവ്​നഗർ എക്സ്പ്രസ്​ ​(19259) എറണാകുളം ടൗണിൽനിന്നാകും മടക്കയാത്ര ആരംഭിക്കുക.

    • എട്ടിന്​ പുറ​പ്പെടേണ്ട യശ്വന്ത്​പുർ-​കൊച്ചുവേളി സൂപ്പർഫാസ്റ്റ്​ ​(22677) ഒമ്പതിന്​ കോട്ടയത്ത്​ യാത്ര അവസാനിപ്പിക്കും.
    • ഒമ്പതിനുള്ള കൊച്ചുവേളി-യശ്വന്ത്​പുർ സൂപ്പർഫാസ്റ്റ്​ ​(22678) കോട്ടയത്തുനിന്ന്​ യാത്ര തുടങ്ങും.
    • ഏഴ്​, ഒമ്പത്​ തീയതികളിലെ ചണ്ഡിഗർ-കൊച്ചുവേളി സമ്പർക്കക്രാന്തി ​(12218 ) യഥാക്രമം ഒമ്പതിനും 11 നും ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കും.
    • 10, 12 തിയതികളി​ലെ കൊച്ചുവേളി-ചണ്ഡിഗർ സൂപ്പർഫാസ്റ്റ്​ ​(12217 )ആലപ്പുഴയിൽനിന്നാവും തുടങ്ങുക.
    • എട്ടിന്‍റെ പോർബന്ധർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ്​ ​(20910) പത്തിന്​ എറണാകുളം ജങ്​ഷനിൽ യാത്ര അവസാനിപ്പിക്കും.
    • 11 ലെ കൊച്ചുവേളി-പോർബന്തർ സൂപ്പർഫാസ്റ്റ്​ ​(20909 ) എറണാകുളം ജങ്​ഷനിൽനിന്ന്​ യാത്ര തുടങ്ങും.
    • 11 ലെ തൃച്ചി-തിരുവനന്തപുരം ഇന്‍റർസിറ്റി ​(22627 ) 11ന്​ തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും.11 ലെ തിരുവനന്തപുരം-തൃച്ചി ഇൻർസിറ്റി ​(22628 ) തിരുനെൽവേലിയിൽനിന്നാകും ആരംഭിക്കുക.
    • 11 ലെ ഗുരുവായൂർ-തിരുവനന്തപുരം ഇൻർസിറ്റി ​(16341 )കായംകുളത്ത്​ യാത്ര അവസാനിപ്പിക്കും.
    • 11 ലെ കൊച്ചുവേളി -ഗോരഖ്​പൂർ രപ്തിസാഗർ ​(12512) എറണാകുളം ജങ്​ഷനിൽനിന്നാകും തുടങ്ങുക.
    • 11 ലെ തിരുവനന്തപുരം-ലോകമാന്യതിലക്​ എക്സ്​പ്രസ്​​(16346 ) വർക്കലയിൽനിന്നാണ്​ തുടങ്ങുക.
    • 11 ലെ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്​ദി ​( 12082) കൊല്ലത്തുനിന്നാകും യാത്ര തുടങ്ങുക.
    • 10 ലെ ചെന്നൈ -തിരുവനന്തപുരം മെയിൽ ​(12623 ) 11 ന്​ കൊല്ലത്ത്​ യാത്ര അവസാനിപ്പിക്കും.
    • 11 ലെ തിരുവനന്തപുരം-ചെന്നൈ മെയിൽ ​​(12624 ) കൊല്ലത്തുനിന്നാകും തുടങ്ങുക.
    • 10 ലെ ചെന്നൈ എഗ്​മോർ-കൊല്ലം അനന്തപുരി ​(16723) 11 ന്​ തിരുവനന്തപുരത്ത്​ യാത്ര അവസാനിപ്പിക്കും.
    • 11 ലെ കൊല്ലം -ചെന്നൈ അനന്തപുരി ​(16724) തിരുവനന്തപുരത്തുനിന്ന്​ യാത്ര തുടങ്ങും
    • 10 ലെ ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ​(12695)​ 11ന്​ വർക്കലയിൽ യാത്ര അവസാനിപ്പിക്കും.
    • 11 ലെ തിരുവനന്തപുരം-ചെന്നൈസൂപ്പർഫാസ്റ്റ് ​(12696 ) വർക്കലയിൽനിന്നാണ്​ യാത്ര തുടങ്ങുക.
    • 10 ലെ മംഗളൂരു-തിരുവനന്തപുരം മലബാർ ​(16630 ) 11ന്​ കഴക്കൂട്ടത്ത്​ യാ​ത്ര അവസാനിപ്പിക്കും.
    • 11 ലെ തിരുവനന്തപുരം-മംഗളൂരു ​(16629) കഴക്കൂട്ടത്തുനിന്ന്​ യാത്ര തുടങ്ങും.
    • ഡിസംബർ ആറ്​, ഏഴ്​,എട്ട്​, ഒമ്പത്​, 10​ തീയതികളിലെ മൈസൂർ-​കൊച്ചുവേളി എക്സ്​പ്രസ് ​( 16315 )​ യഥാക്രമം 7, 8​,9, 10​, 11 തിയതികളിൽ എറണാകുളത്ത്​ യാത്ര അവസാനിപ്പിക്കും. ഏഴ്​, എട്ട്​, ഒമ്പത്​,10​, 11 തിയതികളിലെ മൈസൂർ-കൊച്ചുവേളി എക്സ്​പ്രസ്​ ​( 16316 ) കൊച്ചുവേളിക്ക്​ പകരം എറണാകുളത്തുനിന്നാകും യാത്ര തിരിക്കുക.
    Published by:Naseeba TC
    First published: