• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | സംസാരിച്ചിരിക്കുന്നതിനിടെ കുഴഞ്ഞുവീണു; കൂട്ടുകാരന്‍റെ വീട്ടിലെത്തിയ യുവാവ് മരിച്ചു

Death | സംസാരിച്ചിരിക്കുന്നതിനിടെ കുഴഞ്ഞുവീണു; കൂട്ടുകാരന്‍റെ വീട്ടിലെത്തിയ യുവാവ് മരിച്ചു

കൂട്ടുകാരന്‍റെ വീട്ടില്‍ എത്തിയതായിരുന്നു യുവാവ്. സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു

Arun-Death

Arun-Death

  • Share this:
    ആലപ്പുഴ: കൂട്ടുകാരന്‍റെ വീട്ടില്‍ എത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആറാട്ടുപുഴ കണ്ടല്ലൂര്‍ തെക്ക് അഖില്‍നിവാസില്‍ പരേതനായ അജിത് കുമാറിന്‍റെ മകന്‍ അരുണാണ് (21) കുഴഞ്ഞ് മരിച്ചത്. ഞായറാഴ്ച ഉച്ച രണ്ടരയോടെയാണ് സംഭവം.

    പുതിയവിള വടക്കന്‍ കോയിക്കല്‍ ഭാഗത്തുള്ള കൂട്ടുകാരന്‍റെ വീട്ടില്‍ എത്തിയതായിരുന്നു യുവാവ്. സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും അരുണിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

    ഗൾഫിൽനിന്ന് തിരിച്ചെത്തിയ പ്രവാസിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

    കണ്ണൂര്‍: വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കണ്ണൂർ നാറാത്ത് പാമ്ബുരുത്തിയിലെ മേലേപാത്ത് ഹൗസില്‍ അബ്ദുല്‍ ഹമീദി(42)ന്റെ മൃതദേഹമാണ് ഞായറാഴ്ച വൈകീട്ടോടെ പഴയങ്ങാടി പുഴയില്‍ നിന്നു ലഭിച്ചത്. ശനിയാഴ്ച ബഹറിനിൽനിന്ന് കരിപ്പൂരില്‍ എത്തിയ ഹമീദ് നാട്ടിലേക്ക് കണ്ണൂരിൽ യാത്ര തിരിച്ചു. എന്നാൽ വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിച്ചത്. കോഴിക്കോട് നിന്ന് ട്രെയിനിൽ കണ്ണൂരിലേക്ക് വരുകയായിരുന്നു ഇദ്ദേഹം.

    വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ്, ഹമീദ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയില്ലെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യം പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ലഗേജുകള്‍ മംഗലാപുരത്ത് ട്രെയിനില്‍ കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ വിപുലമായ തെരച്ചിലിനിടെയാണ് പഴയങ്ങാടി പുഴയില്‍ നിന്നു മൃതദേഹം ലഭിച്ചത്.

    Also Read- പ്രണയത്തിന് വിലങ്ങുതടി കമ്മ്യൂണിസം; ലാത്വിയക്കാരിക്ക് ആലപ്പുഴക്കാരൻ വരൻ

    പഴയങ്ങാടി പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം ഇന്ന് നടക്കും.

    മാതാവ്: മേലേപാത്ത് കുഞ്ഞാത്തു. പിതാവ്: പരേതനായ മമ്മുഹാജി. പെരുമാച്ചേരി കൊട്ടപ്പൊയിലിലെ റാബിയയാണ് ഭാര്യ: മക്കള്‍: റസല്‍, റയ, സബ, സൈബ. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, റാസിഖ്(കെഎംസിസി യാമ്ബൂകണ്ണൂര്‍ ഖജാഞ്ചി), അബ്ദുസ്സലാം, ശിഹാബ്, ആയിഷ, റാബിയ, സക്കീന, ഖദീജ, പരേതയായ റുഖിയ.
    Published by:Anuraj GR
    First published: