ബംഗളൂരു: കോളേജിലെ ഫ്രഷേഴ്സ് ഡേയ്ക്ക് മുന്നോടിയായി റാംപ് വോക്ക് പരിശീലിക്കുന്നതിനിടയിൽ വിദ്യാർത്ഥിനി മരിച്ചു. പീനിയയിലെ കോളേജിലെ എം ബി എ വിദ്യാർത്ഥിനിയായ 21 വയസുകാരിയായ ശാലിനിയാണ് മരിച്ചത്. കോളേജിൽ നടക്കാനിരുന്ന ഫ്രേഷേഴ്സ് ഡേയുടെ ഭാഗമായി റാംപ് വോക്ക് പരിശീലിക്കുന്നതിനിടയിലായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.
'കോളേജിലെ ഫ്രഷേഴ്സ് ഡേയുടെ ഭാഗമായി റാംപ് വോക്ക് പരിശീലിക്കുന്നതിനിടയിൽ ആയിരുന്നു വിദ്യാർത്ഥിനിയുടെ മരണം. മരണത്തിന് കാരണം ഹൃദയാഘാതമാണെന്നാണ് സംശയിക്കുന്നത്. അവരുടെ ഊഴം കഴിഞ്ഞ് സ്റ്റേജിന് അരികിലേക്ക് മാറി നിൽക്കുന്നതിനിടയിൽ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു' - പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ശശി കുമാർ പറഞ്ഞു.
97ന്റെ നിറവിൽ ജനകീയ നേതാവ് വി.എസ്.
സംഭവസ്ഥലത്ത് നടന്ന കാര്യങ്ങളെല്ലാം സിസിടിവിയിൽ റെക്കോർഡ് ചെയ്തിരുന്നു. കുഴഞ്ഞുവീണ ഉടൻ തന്നെ വിദ്യാർത്ഥിനിയെ താങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പീനിയ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death, Death news, Obit news, Student