എല്‍ഡിഎഫിൽ നിന്ന് യുഡിഎഫിലേക്ക് മാറി; ഇരുപത്തിരണ്ടുകാരി അടിമാലി പഞ്ചായത്ത് പ്രസിഡന്റ്
എല്‍ഡിഎഫിൽ നിന്ന് യുഡിഎഫിലേക്ക് മാറി; ഇരുപത്തിരണ്ടുകാരി അടിമാലി പഞ്ചായത്ത് പ്രസിഡന്റ്
എല്‍ ഡി എഫില്‍ നിന്നും യുഡിഎഫിലേക്ക് ചുവടുമാറിയെത്തിയ പതിനാലാംവാര്‍ഡിലെ പഞ്ചായത്തംഗമാണ് സനിതാ സജി.
Last Updated :
Share this:
ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഇരുപത്തിരണ്ടുകാരി ചുമതലയേറ്റു. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സനിത സജി പതിനൊന്ന് വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. എല്‍ ഡി എഫില്‍ നിന്നും യുഡിഎഫിലേക്ക് ചുവടുമാറിയെത്തിയ പതിനാലാംവാര്‍ഡിലെ പഞ്ചായത്തംഗമാണ് സനിതാ സജി.
അടിമാലി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്നു സനിത. ഇരുപത്തൊന്നംഗങ്ങളില്‍ പതിനൊന്നംഗങ്ങളുടെ പിന്തുണ സനിതാ സജിക്ക് ലഭിച്ചു.എല്‍ ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷിജി ഷിബുവിന് 10 വോട്ടുകള്‍ ലഭിച്ചു.
മുന്‍ പ്രസിഡന്റ് ഷേര്‍ളി മാത്യുവിനും വൈസ് പ്രസിഡന്റ് മേരി തോമസിനുമെതിരായി യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം പാസായതോടെയായിരുന്നു 21 അംഗ അടിമാലി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുങ്ങിയത്.
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പുതിയ പ്രസിഡന്റിന്റെ പിന്തുണ ക്കൊപ്പം ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണ കൂടി യു ഡി എഫിന് ലഭിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിനായിരുന്നു അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഭരണമുണ്ടായിരുന്നത്.
കുറഞ്ഞപ്രായത്തിൽ പഞ്ചായത്ത് പ്രസിഡന്റാകുന്ന രണ്ടാമത്തെ ആളാണ് സനിത സജി. കോന്നി അരുവപ്പുലം പഞ്ചായത്ത് പ്രസിന്റായ രേഷ്മ മറിയം റോയ് ആണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്. 21 വയസ്സിലായിരുന്നുന്നു രേഷ്മ പഞ്ചായത്ത് പ്രസിഡന്റായത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.