പ്രണയമെന്ന്‌ പറഞ്ഞ് ട്രാൻസ്ജെൻഡറെ പീഡിപ്പിക്കാൻ ശ്രമം; 22കാരൻ അറസ്റ്റിൽ

പീഡനം എതിർത്തപ്പോൾ ഇരയെ ക്രൂരമായി മർദ്ദിച്ച് അവശനിലയിലാക്കി

News18 Malayalam | news18-malayalam
Updated: February 3, 2020, 2:15 PM IST
പ്രണയമെന്ന്‌ പറഞ്ഞ് ട്രാൻസ്ജെൻഡറെ പീഡിപ്പിക്കാൻ ശ്രമം; 22കാരൻ അറസ്റ്റിൽ
rape
  • Share this:
ട്രാൻസ്ജെൻഡറോട് പ്രണയമാണെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പട്ടത്താനം സ്വദേശി അമൽ ഫെർണാണ്ടസാണ് പ്രതി. 22 വയസ്സാണ് പ്രതിക്ക്. തുടർച്ചയായ പ്രണയാഭ്യർത്ഥനയ്ക്കൊടുവിൽ തന്ത്രപരമായി ട്രാൻസ്ജെൻഡറെ വിളിച്ച് വരുത്തി കൂട്ടാളികളുടെ സഹായത്തോടെ വാഹനത്തിൽ ബലമായി പിടിച്ച് കയറ്റി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പീഡനം എതിർത്തപ്പോൾ ഇരയെ ക്രൂരമായി മർദ്ദിച്ച് അവശനിലയിലാക്കി. പരാതി നൽകിയ ആളുടെ പക്കലുണ്ടായിരുന്ന പണവും സ്വർണ്ണാഭരണങ്ങളും വാഹനവും കവർച്ച ചെയ്യുകയും ചെയ്തു.  കൊട്ടാരക്കര പോലീസാണ് പ്രതിയെ  പിടികൂടിയത്.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ കൊല്ലം നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കവർച്ച ചെയ്ത പണവും, സ്വർണ്ണാഭരണങ്ങളും, വാഹനവും പ്രതിയിൽ നിന്നും കണ്ടെടുത്തു. കൊട്ടാരക്കര എസ്.ഐ രാജീവ്, ASI മാരായ ഓമനക്കുട്ടൻ, വിനോദ്, സി.പ.ഒ. സലിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
First published: February 3, 2020, 2:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading