• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bev Q App | ആദ്യദിനം മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍; സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Bev Q App | ആദ്യദിനം മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍; സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

ബെവ്ക്യൂ വ്യാജ ആപ്പ് നിര്‍മിച്ച് പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്തവര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തും

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    തിരുവനന്തപുരം: വെർച്വൽ ക്യൂ വഴി മദ്യവിതരണം ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പ് വഴി 2,25,000 പേർ ആദ്യദിനം ടോക്കണെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ദിവസം ചില സാങ്കേതിക തടസ്സമുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ച് തന്നെയാണ് സംസ്ഥാനത്ത് ഇന്ന് മദ്യവില്‍പ്പന നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബെവ്ക്യൂ വ്യാജ ആപ്പ് നിര്‍മിച്ച് പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്തവര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനായിരിക്കും അന്വേഷണ ചുമതല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.

    TRENDING:BevQ App | ആപ്പ് കിട്ടാത്തതിന് തെറിവിളിക്കുന്നവരെ ഇതിലേ ഇതിലേ... [NEWS]COVID 19 | ഇന്ന് രോഗം സ്ഥിരീകരിച്ചത് 84 പേർക്ക്; സംസ്ഥാനത്തെ ഏറ്റവും കൂടിയ നിരക്ക്' [NEWS]മകൻ ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലാറ; ഇങ്ങനെ ബാറ്റുപിടിച്ച ഒരു കുട്ടിയെ അറിയാമെന്ന് സച്ചിൻ [NEWS]

    മാസ്ക് ധരിക്കാത്ത 3251 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ക്വറന്റീൻ ലംഘിച്ച ആറുപേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. കോവിഡിനെതിരായ വ്യാജവാര്‍ത്തകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡിനെക്കുറിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



    Published by:Rajesh V
    First published: