• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കോഴിക്കോട് തിരുവമ്പാടിയിൽ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി

തിരച്ചിലിനിടെ തന്നെ പലതവണ മലവെള്ളപ്പാച്ചിൽ ഉണ്ടായതിനാൽ പലതവണ തിരച്ചിൽ നിർത്തിവെക്കേണ്ടിയും വന്നു.

news18
Updated: September 11, 2019, 4:32 PM IST
കോഴിക്കോട് തിരുവമ്പാടിയിൽ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി
missing
news18
Updated: September 11, 2019, 4:32 PM IST
കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. കൊണ്ടോട്ടി കടപ്പാടി പറമ്പിൽ പീടിക സ്വദേശിയായ ആഷിക്കാണ് ഒഴുക്കിൽപ്പെട്ടത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് പറമ്പിൽ ബസാറിലെ ജ്വല്ലറി ജീവനക്കാരനായ ആഷിക് ഒഴുക്കിൽപ്പെട്ടത്.

രാവിലെ 9 മണിയോടെ ഇവിടെയെത്തിയ ആറംഗസംഘം പവർഹൗസിന് സമീപം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും മുറമ്പാത്തി സേന, കർമ്മ ഓമശ്ശേരി, മുക്കം ഫയർഫോഴ്സ്, കോടഞ്ചേരി പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ഓണം ആഘോഷിക്കാനെത്തിയ പതിനഞ്ചുകാരനെ കോഴിക്കോട് ബീച്ചിൽ കാണാതായി

തിരച്ചിലിനിടെ തന്നെ പലതവണ മലവെള്ളപ്പാച്ചിൽ ഉണ്ടായതിനാൽ പലതവണ തിരച്ചിൽ നിർത്തിവെക്കേണ്ടിയും വന്നു.  പതങ്കയത്ത് അപകടങ്ങൾ തുടർച്ചയാണങ്കിലും ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.  അതേസമയം, ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ നിർദ്ദേശങ്ങൾ കേൾക്കാതെ വെള്ളത്തിലിറങ്ങുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നതെന്ന് നാട്ടുകാർ പറയുന്നു.

എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

First published: September 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...