തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണം വീണ്ടും വൈകുന്നതിൽ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന്‍റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. സമരത്തിൽ ബസ് സർവീസുകളെ ബാധിച്ചേക്കും. ആരെയും നിര്‍ബന്ധിച്ച് പണിമുടക്ക് സമരത്തിന്‍റെ ഭാഗമാക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
നാളെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും. കഴിഞ്ഞ മാസത്തെ മുഴുവന്‍ ശമ്പളവും കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തസമരം നടത്തിയിരുന്നു. ശമ്പളവിതരണം പൂര്‍ത്തിയാകുംവരെ തുടര്‍സമരങ്ങളുണ്ടാകുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി മാനേജുമെന്‍റിലെ തെമ്മാടികൂട്ടങ്ങളെ നിലക്കുനിർത്താൻ സർക്കാർ തയ്യാറാകണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് മന്ത്രിക്കും മാനജേുമെന്‍റിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സംയുക്ത തൊഴിലാളി യൂണിയന്‍ ഇന്നലെ ചീഫ് ഓഫീസീനു മുന്നില്‍ സമരംതുടങ്ങി. നിലവിൽ സിഐടിയുവും ഐഎൻടിയുിയും ചീഫ് ഓഫീസിന് മുന്നിൽ സമരം തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BMS, Bus strike in Kerala, Ksrtc unions