നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 New Hot Spots In Kerela | സംസ്ഥാനത്ത് ഇന്ന് പുതിയതായി 24 ഹോട്ട് സ്‌പോട്ടുകൾ

  COVID 19 New Hot Spots In Kerela | സംസ്ഥാനത്ത് ഇന്ന് പുതിയതായി 24 ഹോട്ട് സ്‌പോട്ടുകൾ

  COVID 19 New Hot Spots In Kerela | ആറു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 24 ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. ആലപ്പുഴ, കൊല്ലം, എറണാകുളം, പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പുതിയതായി ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചത്.

   ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടയിൻമെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (53), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കല്‍ ഹാര്‍ബര്‍), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയെ പുതിയതായി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.

   You may also like:തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട; കണ്ടെത്തിയത് യു.എ.ഇ.കോണ്‍സുലേറ്റ് വിലാസത്തിലെ പാഴ്‍സലിൽ‍ [NEWS]ആത്മനിർഭർ ഭാരത് വനിതാ കേന്ദ്രീകൃതമായിരിക്കും: സുനിത ദുഗൽ എംപി [NEWS] നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു‍ [NEWS]

   എറണാകുളം ജില്ലയിലെ പറവൂര്‍ മുന്‍സിപ്പാലിറ്റി (8), കൊടുങ്ങല്ലൂര്‍ (8), തൃക്കാക്കര മുന്‍സിപ്പാലിറ്റി (28), ആലുവ മുന്‍സിപ്പാലിറ്റി (ആലുവ മാര്‍ക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (3), കീഴല്ലൂര്‍ (3), കുറ്റിയാട്ടൂര്‍ (13), കുന്നോത്ത്പറമ്പ് (15) എന്നിവിടങ്ങളും ഹോട്ട് സ്പോട്ടുകളാണ്.

   അതേസമയം ആറു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (കണ്ടയിൻമെന്റ് സോണ്‍ സബ് വാര്‍ഡ് 12), ഉള്ളിക്കല്‍ (വാര്‍ഡ് 19), ചെങ്ങളായി (14), കാടാച്ചിറ (3), എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം (1, 7, 9, 10, 11, 12), മലയാറ്റൂര്‍-നീലേശ്വരം (15) എന്നിവയെയാണ് കണ്ടയിൻമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 153 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
   Published by:Joys Joy
   First published:
   )}