HOME » NEWS » Kerala » 24 PERSON BOOKED FOR INTIMIDATING OVER THE CONTROVERSIAL SLOGANEERING CASE SS TV MNB

കണ്ണൂർ മയ്യിലിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവം; 24 പേർക്ക് എതിരെ കേസെടുത്തു

14 സിപിഎം പ്രവർത്തകർക്കെതിരെയും കണ്ടാലറിയുന്ന 10 പേർക്കെതിരെയാണ് കേസ്

News18 Malayalam
Updated: January 21, 2021, 9:30 PM IST
കണ്ണൂർ മയ്യിലിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവം; 24 പേർക്ക് എതിരെ കേസെടുത്തു
cpm
  • Share this:
പെരുമാച്ചേരിയിലെ കെ.പി.ബാലകൃഷ്ണൻ, കടൂരിലെ സി.പി.നാസർ തുടങ്ങി 14 സിപിഎം പ്രവർത്തകർക്കെതിരെയും കണ്ടാലറിയുന്ന 10 പേർക്കെതിരെയാണ് കേസ്. യുഡിഎഫ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റി നൽകിയ പരാതിയിലാണ് കേസെടുത്തത്.

കെ.ബാബുരാജ്, പി.കെ.ബിജു, ഷാഹിദ് അഹമ്മദ്, കെ.കെ.ഫായിസ്, സി.പി.സിദ്ധീഖ്, കെ.കെ.മുഹമ്മദ്, റബാഹ്, കെ.കെ.മനാഫ്, ജി.വി.അനീഷ്, അമീർ, രാഹുൽ, കണ്ണൻ എന്നിവരാണ് മറ്റ് പ്രതികൾ. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ലഹളയുണ്ടാക്കാൻ ശ്രമം നടത്തിയതിനും ജീവഹാനിയുണ്ടാക്കുമെന്ന് ഭീഷണി മുഴക്കിയതിനുമാണ് കേസെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ 18 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തദ്ദേശ തിരഞ്ഞെടുപ്പിനിടെ ചെറുപഴശ്ശി വെസ്റ്റ് എൽ.പി. സ്കൂൾ ബൂത്ത് ഏജന്റ് പി.പി.സുബൈറിനെ അക്രമിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് ജാമ്യം ലഭിച്ചപ്പോൾ നടത്തിയ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.

Also Read 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം

സി പി എം പ്രവർത്തകരായ കെ.പി.ബാലകൃഷ്ണൻ, സി.പി.നാസർ , കെ.ബാബുരാജ്, പി.കെ.ബിജു, ഷാഹിദ് അഹമ്മദ്, കെ.കെ.ഫായിസ് എന്നിവരെയാണ് ബൂത്ത് ഏജന്റിനെ ആക്രമിച്ച കേസിൽ പ്രതി ചേർത്തിരുന്നത്. എന്നാൽ സിപിഎം മയ്യിൽ ഏരിയ കമ്മിറ്റി കൊലവിളി മുദ്രാവാക്യം അംഗീകരിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു. മുദ്രാവാക്യം വിളിച്ചു കൊടുത്തയാൾ ആ പ്രദേശത്ത് കാരനോ മയ്യിൽ പഞ്ചായത്ത് കാരനോ പോലുമല്ല എന്നാണ് പാർട്ടി കണ്ടെത്തിയിരുന്നു.

പ്രകടനത്തിന് അവസാനഘട്ടത്തിലാണ് വിവാദമായ മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നത് എന്നും അതുവരെ പ്രകോപനപരമാ യിട്ടുള്ള മുദ്രാവാക്യങ്ങൾ ഒന്നും പ്രകടനത്തിൽ ഉയർന്നിട്ടില്ല പത്രക്കുറിപ്പിൽ സിപിഎം വ്യക്തമാക്കിയിരുന്നു. മുദ്രാവാക്യം വിളിച്ചു കൊടുത്ത വ്യക്തിക്ക് പാർട്ടിയുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ടെങ്കിൽ കർശന നടപടിയെടുക്കും എന്നും സിപിഎം അറിയിച്ചിട്ടുണ്ട്.

അതേ സമയം മുദ്രാവാക്യത്തിൻ്റെ മറപറ്റി പ്രദേശത്ത് ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന അക്രമ പരമ്പരകളെ വെള്ളപൂശാനുള്ള ശ്രമത്തെ ശക്തമായി അപലപിക്കുന്നതായും സിപിഎം മയ്യിൽ ഏരിയ കമ്മിറ്റി അറിയിച്ചു.
Published by: user_49
First published: January 21, 2021, 9:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories