• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചിങ്ങ മാസത്തിലെ പ്രധാന മുഹൂർത്തം; ഗുരുവായൂരിൽ ഇന്ന് 248 വിവാഹങ്ങൾ

ചിങ്ങ മാസത്തിലെ പ്രധാന മുഹൂർത്തം; ഗുരുവായൂരിൽ ഇന്ന് 248 വിവാഹങ്ങൾ

ഈ വർഷത്തെ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ദിവസവും ഇന്നാണ്. ചിങ്ങ മാസത്തിലെ പ്രധാന മുഹൂർത്തമാണ് ഇന്ന് എന്നതാണ് പ്രത്യേകത

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തൃശൂർ: ഗുരുവായൂരപ്പന്‍റെ മുന്നിൽ ഇന്ന് നടക്കുന്നത് 248 വിവാഹങ്ങൾ. ഇതുവരെ 250 കല്യാണങ്ങൾ ആണ് ബുക്കിങ്ങ് ചെയ്തിട്ടുള്ളത്. ഇതിൽ 2 വിവാഹങ്ങൾ അവസാന നിമിഷം റദ്ദാക്കിയിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ദിവസവും ഇന്നാണ്. ചിങ്ങ മാസത്തിലെ പ്രധാന മുഹൂർത്തമാണ് ഇന്ന് എന്നതാണ് പ്രത്യേകത. പൊതുവെ വിവാഹത്തിന് ഏറ്റവും അനുയോജ്യമായാണ് ചിങ്ങമാസം കണക്കാക്കപ്പെടുന്നത്. കർക്കിടകം രാമായണ മാസവും പഞ്ഞമാസമായി കണക്കാക്കുന്നതിനാൽ വിവാഹങ്ങൾ അധികം നടക്കാറില്ല എന്നതാണ് വസ്തുത.

    ഇന്നത്തെ ദിവസം മാത്രമല്ല ചിങ്ങമാസം മുഴുവനും വിവാഹങ്ങളുടെ വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുക. 2 മാസം മുതൽ തന്നെ വിവാഹം ബുക്ക് ചെയ്തവർ ഇക്കൂട്ടത്തിൽ ഉണ്ട്.
    വിവാഹ തിരക്ക് നിയന്ത്രിക്കാനായി രണ്ട് കല്യാണ മണ്ഡലങ്ങൾ കൂടി കിഴക്കേ നടപന്തലിൽ ദേവസ്വം ഇപ്പോൾ സ്ഥാപിച്ചിരിക്കയാണ്. ഇതോടെ കല്യാണ മണ്ഡപങ്ങളുടെ എണ്ണം അഞ്ച് ആയി. സമയക്കുറവ് മൂലം വിവാഹത്തിരക്ക് കൂടിയപ്പോൾ വിവാഹ ബുക്കിങ്ങ് നിറുത്തി വക്കാൻ ഒരു വേള ദേവസ്വം തയ്യാറെടുത്തിരുന്നു. എന്നാൽ ഗുരുവായൂരപ്പന്‍റെ മുന്നിൽ താലികെട്ടണമെന്ന ഭക്തരുടെ താല്പര്യം മുൻനിർത്തി ദേവസ്വം ബുക്കിങ്ങ് ഒഴിവാക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.

    Also Read- 'നല്ലോണമുണ്ണാം'; 14 ഇനങ്ങളുമായി സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് തയാർ; വിതരണം 23 മുതൽ

    ഇതോടെയാണ് കല്യാണ മണ്ഡപങ്ങളുടെ എണ്ണം കൂട്ടി തിരക്ക് നിയന്ത്രിക്കാം എന്ന ആശയം രൂപപ്പെടുകയായിരുന്നു. ഇന്ന് തന്നെ രണ്ട് വിവാഹ മണ്ഡപം കൂടി തയ്യാറാക്കി. ഇപ്പോൾ ഒരേ സമയം മൂന്ന് പാർട്ടിക്ക് വിവാഹം നടത്താം എന്നതിൽ നിന്നും അഞ്ച് പാർട്ടിക്ക് വിവാഹം നടത്താൻ സാഹചര്യം ഒരുങ്ങുകയായിരുന്നു. ഇതോടെ തിരക്ക് നിയന്ത്രിക്കാനാവും എന്നാണ് ദേവസ്യത്തിന്‍റെ പ്രതീക്ഷ. കഴിയുന്നതും കാമറാമാൻമാർ ഒഴികെ വിവാഹത്തിൽ 20 പേർ ആക്കി ചുരുക്കി വിവാഹപാർട്ടികൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കിൽ കൂടുതൽ തിരക്ക് നിയന്ത്രിക്കാനാകും എന്നും ഇക്കാര്യത്തിൽ ഭക്തരുടെ സഹകരണം ദേവസ്വം ചെയർമാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
    Published by:Anuraj GR
    First published: