കോഴിക്കോട്: ബിജെപി അംഗത്വ കാംപെയിനിൽ 25 ലക്ഷം പേർ ചേർന്നതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ബി ജെ പിയിൽ പുതുതായി അംഗത്വമെടുത്ത സി.പി.എം ഭാരവാഹികളുടെ ലിസ്റ്റ് പുറത്തുവിടുമെന്നും പി. എസ് ശ്രീധരൻ പിള്ള പറഞ്ഞു.
ഓഗസ്റ്റ് 30ന് സമാപിച്ച അംഗത്വപ്രചരണ യജ്ഞത്തിന്റെ ആദ്യഘട്ടത്തിൽ പത്തുലക്ഷത്തിലേറെ പേർ ബി ജെ പിയിൽ പുതിയതായി അംഗങ്ങളായി എത്തിയെന്ന് നേരത്തെ തന്നെ പി.എസ് ശ്രീധരൻപിള്ള പറഞ്ഞിരുന്നു.
ശബരിമലയിൽ തെറ്റുപറ്റിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിനോയ് കോടിയേരിയെ ശബരിമലയിലേക്ക് അയച്ചത് പാർട്ടി സെക്രട്ടറിയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
കൊച്ചിയിലെ മരട് ഫ്ലാറ്റിലെ താമസക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
താമസസ്ഥലം നഷ്ടപ്പെടുന്നവർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. മരട് ഫ്ലാറ്റിന് അനുമതി കൊടുത്തവർക്കും സാമ്പത്തിക ലാഭമുണ്ടാക്കിയവർക്കും എതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുഷാർ വിഷയത്തിൽ കൂടുതൽ കുത്തിപ്പഴുപ്പാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തുഷാറിനെതിരെയുള്ളത് കള്ളക്കേസ് ആണെന്നാണ് പറഞ്ഞത്. വെളളാപ്പള്ളിക്ക് ഇക്കാര്യത്തിൽ മറുപടി പറയാനില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.\
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.