• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് 25 പേർക്ക് തെരുവുനായയുടെ കടിയേറ്റു; എല്ലാവരെയും കടിച്ചത് ഒരു നായയെന്ന് നാട്ടുകാർ

തിരുവനന്തപുരത്ത് 25 പേർക്ക് തെരുവുനായയുടെ കടിയേറ്റു; എല്ലാവരെയും കടിച്ചത് ഒരു നായയെന്ന് നാട്ടുകാർ

നായയുടെ കടിയേറ്റ എല്ലാവരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി

  • Share this:
    തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്തിൽ 25 പരിക്കേറ്റു. തിരുവനന്തപുരം വിളവൂർക്കലിലാണ് അക്രമാസക്തമായ നായ 25ഓളം പേരെ കടിച്ചത്. പത്ത് വയസുള്ള വിദ്യാര്‍ഥി അടക്കം 25 പേരെയാണ് തെരുവുനായ കടിച്ചത്. വിളവൂർക്കലിന് സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട് , നാലാം കല്ല് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.

    ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എല്ലാവരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നായയെ കണ്ടെത്തി പേവിഷബാധയുണ്ടോയെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കും.

    Also Read- സച്ചിൻദേവ് എംഎൽഎയുടെ കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച അച്ഛനും മകൾക്കും പരിക്ക്

    തൃശൂർ പെരിഞ്ഞനത്തും തെരുവ് നായയുടെ ആക്രമണമുണ്ടായി. പെരിഞ്ഞനം സ്വദേശി സതീഷിന്റെ മകന്‍ അതുല്‍ കൃഷ്ണക്കാണ് നായയുടെ കടിയേറ്റത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് സംഭവം. വീടിന് സമീപത്തുകൂടി നടന്ന് വരുമ്പോള്‍ തെരുവ് നായ ഓടിക്കുകയായിരുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ കുട്ടിയെ നായ പിന്തുടര്‍ന്നാണ് കടിച്ചത്.
    Published by:Anuraj GR
    First published: