News18 MalayalamNews18 Malayalam
|
news18
Updated: October 31, 2020, 7:36 PM IST
അഞ്ജു വി ദേവ്
- News18
- Last Updated:
October 31, 2020, 7:36 PM IST
ഹരിപ്പാട്: തോട്ടപ്പള്ളിയിൽ വച്ച് നിയന്ത്രണം വിട്ട കാർ മീൻ കയറ്റി വരികയായിരുന്ന ലോറിയിലിടിച്ച് യുവതി മരിച്ചു. കൊല്ലം ശൂരനാട് അരുണാലയത്തിൽ അഞ്ജു വി ദേവ് ആണ് മരിച്ചത്. 26 വയസ് ആയിരുന്നു. കാറിൽ അഞ്ജുവിന് ഒപ്പമുണ്ടായിരുന്ന അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ജുവും കുടുംബവും കാറിൽ കൊല്ലം ശൂരനാട് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു. തോട്ടപ്പള്ളി ഭാഗത്തുള്ള കന്നാലിപാലത്തിന് സമീപത്ത് വച്ചാണ് എതിരെ വന്ന മീൻലോറിയിൽ ഇടിച്ചത്. കാർ രണ്ട് വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു.
You may also like:മികച്ച ഭരണത്തിൽ കേരളം നമ്പർ വൺ തന്നെ; അവസാനം ഉത്തർപ്രദേശ് [NEWS]'കാട്ടുകഴുകൻമാരും ചെന്നായ്ക്കളും പാർട്ടിയെ കൊത്തിവലിക്കുന്നു'; വി.എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് എ.സുരേഷ് [NEWS] 20 രൂപയുടെ ഊണ്; കഴിക്കുന്നത് 70000 പേർ; ആശ്വാസമാകുന്ന കേരളത്തിന്റെ ജനകീയ ഹോട്ടലുകൾ [NEWS]
ഭർത്താവ് ക്വാറന്റീനിൽ ആയതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ശൂരനാട്ടെ കുടുംബ വീട്ടിൽ ആയിരുന്നു അഞ്ജു താമസിച്ചിരുന്നത്. ഭർതൃവീട്ടിലേക്ക് അഞ്ജുവിനെ തിരികെ കൊണ്ടുപോയി വിടാൻ പോകുന്ന യാത്രയിൽ ആയിരുന്നു അപകടം.
ഇടിയുടെ ആഘാത്തതിൽ കാർ റോഡരികിലെ താഴ്ചയിലേക്ക് തെറിച്ചു പോയി. ഓടിക്കൂടിയ നാട്ടുകാരാണ്
കാറിലുണ്ടായിരുന്ന യാത്രക്കാരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. പക്ഷേ, ആശുപത്രിയിലേക്കുള്ള
യാത്രയുടെ വഴിമധ്യേ തന്നെ അഞ്ജു മരിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
Published by:
Joys Joy
First published:
October 31, 2020, 7:36 PM IST