നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉറ്റവരെപ്പോലും തിരിച്ചറിയാനാകാതെ 26 വര്‍ഷങ്ങള്‍; ഒടുവില്‍ അരവിന്ദാക്ഷന്‍ മരണത്തിന് കീഴടങ്ങി

  ഉറ്റവരെപ്പോലും തിരിച്ചറിയാനാകാതെ 26 വര്‍ഷങ്ങള്‍; ഒടുവില്‍ അരവിന്ദാക്ഷന്‍ മരണത്തിന് കീഴടങ്ങി

  സ്വന്തം മക്കളെ അപരിചിതരെപോലെ നോക്കി 26 വര്‍ഷങ്ങള്‍ അരവിന്ദാക്ഷന്‍ ജീവിച്ചു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തൃശൂര്‍: ഉറ്റവരെപ്പോലും തിരിച്ചറിയാനാകാതെ കോലഴി സ്വദേശി അരവിന്ദാക്ഷന്‍ ജീവിച്ചത് 26 വര്‍ഷം. ഒടുവില്‍ 55-ാം വയസില്‍ മരണത്തിന് കീഴടങ്ങി. ഖത്തറില്‍വെച്ച് ഷൊക്കേറ്റാണ് അരവിന്ദാക്ഷന് ഓര്‍മ്മ നഷ്ടപ്പെട്ടത്. അപടകടത്തില്‍ 30 നിമിഷം ഹൃദയം നിലച്ച അരവിന്ദാക്ഷന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ജീവന്‍ തിരിച്ചുകിട്ടി പക്ഷേ തലച്ചോറിലെ ഒരുഭാഗത്തേക്കുള്ള പ്രാണവായു നിലച്ചിരുന്നു.

   ഖത്തറിലുണ്ടായിരുന്ന സഹോദരന്മാര്‍ അരവിന്ദാക്ഷനെ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചയച്ചു. അരവിന്ദാക്ഷന്‍ അപകടത്തില്‍പ്പെടുമ്പോള്‍ കോലഴിയിലായിരുന്ന ഭാര്യ രണ്ടാമതും ഗര്‍ഭിണിയായിരുന്നു. അപകടത്തില്‍ ഓര്‍മ നഷ്ടമായെന്ന കാര്യം സഹോദരന്മാര്‍ ഭാര്യ മിനിയെ അറിയിച്ചിരുന്നില്ല. നാട്ടില്‍ തിരിച്ചെത്തിയ അരവിന്ദാക്ഷന് ആരെയും ഓര്‍മയില്ല.

   മൂത്തമകനെ ഓര്‍മയുണ്ട് എന്നാല്‍ അതും കുട്ടിയായിട്ട് മാത്രം. സ്വന്തം മക്കളെ അപരിചിതരെപോലെ നോക്കി 26 വര്‍ഷങ്ങള്‍ അരവിന്ദാക്ഷന്‍ ജീവിച്ചു. എല്ലാ ചികിത്സയും നടത്തിയെങ്കിലും ഫലം കാണാതെ വന്നു. ആരെയും തിരിച്ചറിയാനാകാതെ അരവിന്ദാക്ഷന്‍ മരണത്തിനും കീഴടങ്ങി. മക്കള്‍: രനില്‍, നീരജ്. സഹോദരങ്ങള്‍: ധര്‍മരാജ്, തങ്കപ്പന്‍, രവിചന്ദ്രന്‍, ഗിരിജന്‍, ഓമന, വനജ.

   ജാതകത്തിൽ നിരവധി ദോഷങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചു; മരണസാധ്യതയുണ്ടെന്നും ഭയപ്പെടുത്തി'; തങ്കഭസ്മം കഴിച്ച് കാഴ്ച നഷ്ടപ്പെട്ട കുട്ടിയുടെ പിതാവ്

   ഐഎഎസ് പാസാക്കാന്‍ ജോത്സ്യന്‍ നല്‍കിയ തങ്കഭസ്മം കഴിച്ച് കണ്ണൂരില്‍ മുന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കാഴ്ച മങ്ങിയ സംഭവത്തില്‍ ജാതകത്തില്‍ നിരവധി ദോഷങ്ങളുണ്ടെന്ന് ജോത്സ്യന്‍ വിശ്വസിപ്പിക്കുകയും മരണസാധ്യതയുണ്ടെന്നും ഭയപ്പെടുത്തുകയും ചെയ്‌തെന്ന് കുട്ടിയുടെ പിതാവ്.

   കൊറ്റാളി സ്വദേശി മൊബിന്‍ ചാന്ദിന്റെ മകനാണ് ദുരവസ്ഥ ഉണ്ടായത്. സംഭവത്തില്‍ കണ്ണവം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

   കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെയാണ് പരാതി. വീടിന്റെ കുറ്റിയടിക്കാന്‍ ഉള്ള മുഹൂര്‍ത്തം നോക്കുന്നതിനാണ് മോബിന്‍ ചാന്ദ് ജോത്സ്യനെ ആദ്യം കണ്ടത്. പിന്നീട് മൊബിന്‍ ചാന്ദിന്റെ ജാതകത്തില്‍ നിരവധി ദോഷങ്ങള്‍ ഉണ്ടെന്ന് എന്ന് ജോത്സ്യന്‍ പറഞ്ഞു ബോധ്യപ്പെടുത്തി. വാഹനാപകടത്തില്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും ധരിപ്പിച്ചു.

   ജോത്സ്യന്റെ പ്രവചനങ്ങള്‍ അപ്പാടെ വിശ്വസിച്ച മോബിന്‍ ചാന്ദും കുടുംബവും ഭീതിയിലായി. പ്രതിവിധികളും ജ്യോത്സ്യന്‍ തന്നെ ഉപദേശിച്ചു. മരണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഗരുഡ രത്‌നം വാങ്ങിച്ച് സൂക്ഷിക്കാനായിരുന്നു നിര്‍ദ്ദേശം. ഗരുഡ രത്‌നം ശക്തിപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയോളമാണ് ജോത്സ്യന്‍ തട്ടിയെടുത്തത്.

   മകന്റെ ഭാവി മെച്ചപ്പെടുത്തുന്നതിനാണ് തങ്കഭസ്മം നല്‍കിയത്. ഇത് പാലില്‍ കലക്കി കുടിച്ചാല്‍ ഐഎസ് വരെ പാസാക്കുമെന്നായിരുന്നു ഉപദേശം. എന്നാല്‍ തങ്കഭസ്മം കഴിച്ചു തുടങ്ങിയതോടെ കുട്ടിയുടെ കാഴ്ചയ്ക്ക് മങ്ങല്‍ ഏല്‍ക്കുകയായിരുന്നു.

   ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശലക്ഷ്മി യന്ത്രം എന്നിവയുടെ പേരില്‍ മൊത്തം 12 ലക്ഷം രൂപയോളം ജോത്സ്യന്‍ കൈക്കലാക്കി എന്നാണ് പരാതി. 'പാലില്‍ കലക്കി കുടിക്കാന്‍ നല്‍കിയത് തങ്കഭസ്മം ആണോ എന്ന് വ്യക്തമല്ല. അതില്‍ കുറച്ച് ഇപ്പോഴും കൈവശമുണ്ട്. ഇത് എന്ത് രാസവസ്തുവാണ് എന്നത് പരിശോധന നടത്തിയാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. ', മോബിന്‍ ചാന്ദ് ന്യൂസ് 18 നോട് പറഞ്ഞു

   തട്ടിപ്പ് ബോധ്യമായതോടെ മൊബില്‍ ചാന്ദ് കൂത്തുപറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

   മത്സ്യവും പച്ചക്കറിയും കച്ചവടം നടത്തുന്ന വ്യക്തിയാണ് മൊബിന്‍ ചാന്ദ് . രണ്ട് കുട്ടികളുണ്ട്. മകന്റെ കാഴ്ച ബാധിക്കപ്പെട്ടതോടെ മൊബിന്‍ ചാന്ദും കുടുബവും തകര്‍ന്ന അവസ്ഥയിലാണ്.

   ' ജ്യോത്സ്യന്‍ നല്‍കിയ രാസവസ്തു എങ്ങനെയാണ് കണ്ണിനെ ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. മികച്ച നേത്രരോഗ വിദഗ്ധനെ കാണിച്ചാല്‍ ഇതില്‍ വ്യക്തത വരും എന്നാണ് കരുതുന്നത്. കാഴ്ച ശരിയാക്കുന്നതിന് കോയമ്പത്തൂര് കൊണ്ടുപോയി കുട്ടിയെ ചികിത്സിക്കുന്നതിന് കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്, '' മോബിന്‍ ചാന്ദ് പറഞ്ഞു
   Published by:Jayesh Krishnan
   First published:
   )}