കേരളത്തിൽ 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ; അനുമതി നൽകി കേന്ദ്ര മന്ത്രാലയം
കേരളത്തിൽ 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ; അനുമതി നൽകി കേന്ദ്ര മന്ത്രാലയം
തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടതികളാണ് അനുവദിക്കുന്നത്
pocso act
Last Updated :
Share this:
തിരുവനന്തപുരം: കേരളത്തിൽ പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ ആരംഭിക്കുന്നതിന് കേന്ദ്രാനുമതി. പുതിയതായി 28 പോക്സോ കോടതികൾ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നൽകിയ വിവരം ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയാണ് അറിയിച്ചത്. നിർഭയ ഫണ്ടിൽ നിന്ന് തുക വകമാറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാകും കോടതികൾ ആരംഭിക്കുക. ഒരു കോടതിക്കായി 75 ലക്ഷം രൂപയാണ് നിർഭയ ഫണ്ടിൽ നിന്ന് അനുവദിച്ചിരിക്കുന്നത്. 60:40 എന്ന അനുപാതത്തിലാകും കേന്ദ്ര-സംസ്ഥാന വിഹിതം. ആദ്യ ഗഡുവായി 6.3കോടി രൂപ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടതികളാണ് അനുവദിക്കുന്നത്. ഇതോടെ എല്ലാ ജില്ലകളിലും പോക്സോ കോടതികൾ സ്ഥാപിക്കാൻ കഴിയും. സംസ്ഥാനത്ത് 57 പോക്സോ അതിവേഗ കോടതികൾ സ്ഥാപിക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുറ്റവാളികളുടെ ശിക്ഷ വേഗത്തിലാക്കാൻ പോക്സോ കോടതികൾ സ്ഥാപിക്കാന്‍ സർക്കാർ തീരുമാനിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.