നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കവളപ്പാറയിൽ നിന്നും 3 മൃതദേഹങ്ങൾ കണ്ടെത്തി; രണ്ടു പേരെ തിരിച്ചറിഞ്ഞു

  കവളപ്പാറയിൽ നിന്നും 3 മൃതദേഹങ്ങൾ കണ്ടെത്തി; രണ്ടു പേരെ തിരിച്ചറിഞ്ഞു

  കവളപ്പാറയിൽ നിന്നും ഇതുവരെ 36 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 23 പേരെയാണ് ഇവിടെ നിന്നും ഇനിയും കണ്ടെത്താനുള്ളത്. 

  news18

  news18

  • Share this:
   നലമ്പൂര്‍: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി. രണ്ടു കുട്ടികളുടെയും ഒരു വയോധികയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. കിഷോര്‍ (8 വയസ്സ്). ദേവയാനി (82) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതോടെ കവളപ്പാറയിൽ നിന്നും ഇതുവരെ 36 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 23 പേരെയാണ് ഇവിടെ നിന്നും ഇനിയും കണ്ടെത്താനുള്ളത്.

   ചെളി നിറഞ്ഞ പ്രദേശത്ത് തെരച്ചിൽ ദുഷ്ക്കരമായതിനാൽ ജി.പി.ആർ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്.  ഹൈദരാബാദിലെ ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ജി.പി.ആർ വിമാനമാർഗം എത്തിക്കും. നിലവിൽ എൻ.ഡി.ആർ.എഫ് സംഘം മാപ്പ് ഉപയോഗിച്ചാണ് തകർന്ന വീടുകൾ എവിടെയാണെന്ന അനുമാനത്തിൽ എത്തുന്നതും തെരച്ചിൽ നടത്തുന്നതും.

   വയനാട്ടിലെ പുത്തുമലയിലും ഏഴുപേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്.

   Also Read പുത്തുമലയില്‍ തെരച്ചില്‍ നിര്‍ത്താന്‍ തീരുമാനിച്ചെന്നത് വ്യാജ പ്രചാരണം

   First published: