കണ്ണൂര്‍: റീ പോളിംഗ് പ്രചാരണത്തിനിടെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്ത കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരായ കുളപ്പുറം സ്വദേശി ടി.വി.അനീഷ്, ഏഴിലോട് സ്വദേശി പി.അശോകന്, പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരന് മണ്ടൂര്‍ സ്വദേശി ജയേഷ് എന്നിവരാണ് അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട് സിപിഎം മാടായി ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാല് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. റീ പോളിങിന് മുന്നോടിയായി നടന്ന പരസ്യപ്രചാരണത്തിനിടെ പിലാത്തറയിലാണ് ഉണ്ണിത്താന് ആക്രമിക്കപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election election commission of india, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Kasaragod S11p01