• HOME
  • »
  • NEWS
  • »
  • kerala
  • »
  • സെല്‍ഫിയെടുക്കുന്നതിനിടെ 3 പെണ്‍കുട്ടികള്‍ പുഴയില്‍വീണു; 2 പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

സെല്‍ഫിയെടുക്കുന്നതിനിടെ 3 പെണ്‍കുട്ടികള്‍ പുഴയില്‍വീണു; 2 പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

പത്തനാപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടികൾ.

  • Share this:
    കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടയിൽ കല്ലടയാറ്റില്‍ വീണ മൂന്ന് പെൺകുട്ടികളിൽ രണ്ടു പേരെ രക്ഷപ്പെടുത്തി. ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു. പത്തനാപുരം മൗണ്ട്താബോര്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കൂടല്‍ സ്വദേശി അപര്‍ണയെ ആണ് കാണാതായത്.

    ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സഹപാഠിയായ അനുഗഹയുടെ വീട്ടിലെത്തിയതായിരുന്നു അപര്‍ണ. അനുഗ്രഹയുടെ സഹോദരന്‍ ഏഴാക്ലാസ് വിദ്യാര്‍ത്ഥി അഭിനവും ഒന്നിച്ചാണ് ഇവര്‍ കല്ലടയാറ്റിന്‍റെ തീരത്ത് ഫോട്ടോ എടുക്കാന്‍ ഇറങ്ങിയത്. ഇതിനിടെ കൂട്ടത്തിലൊരാള്‍ ആറ്റില്‍ വീണു. രക്ഷപെടുത്തുന്നതിനിടെയാണ് മറ്റ് രണ്ട് പേരും ആറ്റില്‍ വീണത്. ഉച്ചഭക്ഷണത്തിനു ശേഷം വീടിന് സമീപത്തുള്ള പുഴക്കരയിൽ എത്തുകയായിരുന്നു.

    ആഴം കൂടിയ ഭാഗത്താണ് ഇവർ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് രണ്ടു പേരെ രക്ഷപ്പെടുത്തിയത്. മൂന്നാമത്തെ പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരച്ചിൽ തുടരുകയാണ്. നാട്ടുകാരും അഗ്നിരക്ഷാ സേനയും തിരച്ചില്‍ നടത്തുന്നത്.

    Also Read-തിരുവമ്പാടിയിൽ വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി ആക്രമണം; കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

    കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനാല്‍ വെള്ളത്തിന്റെ അളവ് കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു.

    തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു

    ആര്യനാട് പോലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. പാലോട് സ്വദേശി ഷൈജു (47)വാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഷൈജു.

    ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഒപ്പം താമസിച്ചിരുന്ന യുവതിയെ കാണാനില്ല എന്ന് പരാതി നൽകാനാണ് ഷൈജു പൊലീസ് സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ എത്തിയ ഷൈജു പാറാവിലുള്ള വനിതാപൊലീസിനോട് ആദ്യം ദേഷ്യപ്പെട്ടു. തുടർന്ന് ഭാര്യയെ കാണാനില്ലെന്നു പൂത്തൂരിൽ നിന്നാണ് വരുന്നതെന്നും എസ്ഐയെ അറിയിച്ചു.

    യുവതിയുടെ പേരും മേൽവിലാസവും കാണിച്ച് പരാതി നൽകാൻ എസ്ഐ ആവശ്യപ്പെട്ടതോടെ ഷൈജു സ്റ്റേഷന് പുറത്തേക്ക് പോയി. തുടർന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തിരികേ സ്റ്റേഷനിലേക്ക് കയറി. എസ്ഐ എൽ.ഷീന സ്റ്റേഷന്റെ മുന്നിലേക്ക് എത്തിയ ഉടനെ ലൈറ്റർ കത്തിച്ച് ദേഹത്ത് തീകൊളുത്തുകയായിരുന്നു.
    Published by:Naseeba TC
    First published: