നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ ആംബുലൻസ് മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

  കണ്ണൂരിൽ ആംബുലൻസ് മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

  ഇന്ന് പുലർച്ചെ എളയാവൂരിലാണ് അപകടമുണ്ടായത്. 

  അപകടത്തിൽ പെട്ട ആംബുലൻസ്

  അപകടത്തിൽ പെട്ട ആംബുലൻസ്

  • Share this:
   കണ്ണൂർ: ആംബുലൻസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കണ്ണൂർ പയ്യാവൂർ വാതിൽമടയിലെ ആംബുലൻസ് ആണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെ എളയാവൂരിലാണ് അപകടമുണ്ടായത്.

   പയ്യാവൂർ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45), സഹോദരി രജിന (37), ആംബുലൻസ് ഡ്രൈവർ അരുൺകുമാർ എന്നിവരാണ് മരിച്ചത്. ബെനി എന്നയാൾക്കാണ് പരിക്കേറ്റത്. കണ്ണൂർ ജില്ലാ ആശുപത്രിയിലുള്ള ബെന്നിയുടെ നില ഗുരുതരമാണ്.

   അപകടം അറിഞ്ഞു നാട്ടുകാർ എത്തിയെങ്കിലും  ആംബുലൻസിന് അകത്തു നിന്നും അപകടത്തിൽ പെട്ടവരെ പുറത്തെടുക്കാൻ സാധിച്ചില്ല. കണ്ണൂരിൽ നിന്നുള്ള ഫയർഫോസ് എത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചത്.

   Updating...
   Published by:Naseeba TC
   First published:
   )}