കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്നു പേരെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ വിജിത്ത്, എല്‍ദോ വില്സന്, കോഴിക്കോട് സ്വദേശി അഭിലാഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ അഭിലാഷ് ഒരു ഓൺലൈൻ പോർട്ടലിലെ മാധ്യമ പ്രവർത്തകനാണ്. കേസിൽ നേരത്തെ അറസ്റ്റിലായ അലന്റെയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. You may also like:ഇർഫാന്റെ വിയോഗത്തിൽ ഭാര്യ [NEWS]മൂന്നര വർഷത്തിനുശേഷം ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ഓസീസ് ഒന്നാമത് [NEWS]യുവതിയുടെ കൊലപാതകം; സാമ്പത്തിക ഇടപാടിൻ്റെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തി [NEWS] കോഴിക്കോട് ആറ് മാസമായി ഇവർ വാടക വീട്ടിൽ താമസിക്കുകയാണ്. ലോക്ക്ഡൗണ്‍ സമയത്ത് ഇവിടെ മാവോയിസ്റ്റ് ബന്ധമുള്ള പലരും ഇവിടെ വന്ന് പോയതായി സംശയമുണ്ട്. തുടര്‍ന്ന് പന്തീരങ്കാവ് കേസുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ സി.പി ജലീലിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. പാണ്ടിക്കാട് വണ്ടൂർ സി.ഐമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.