• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓർത്തഡോക്സ് സഭയിൽ വീണ്ടും ലൈംഗിക ആരോപണം: മൂന്നു വൈദികരെ ആത്മീയ ചുമതലകളിൽ നിന്ന് നീക്കി

ഓർത്തഡോക്സ് സഭയിൽ വീണ്ടും ലൈംഗിക ആരോപണം: മൂന്നു വൈദികരെ ആത്മീയ ചുമതലകളിൽ നിന്ന് നീക്കി

കുമ്പസാരത്തിന്റെ മറവിൽ വീട്ടമ്മയെ അഞ്ച് വൈദികർ പീഡിപ്പിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം പുറത്തു വരുന്നത്. 

Orthodox

Orthodox

  • News18
  • Last Updated :
  • Share this:
    കോട്ടയം: സഭാവിരുദ്ധ പ്രവർത്തനങ്ങൾ‌ നടത്തിയെന്ന ആരോപണത്തെ തുടർന്ന് മലങ്കര ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികർക്കെതിരെ നടപടി. ലൈംഗിക സാമ്പത്തിക ആരോപണങ്ങളിലാണ് നടപടി. കുമ്പസാരത്തിന്റെ മറവിൽ വീട്ടമ്മയെ അഞ്ച് വൈദികർ പീഡിപ്പിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം പുറത്തു വരുന്നത്.

    ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിൽപ്പെട്ട കൂരേപ്പട സ്വദേശി ഫാ. വര്‍ഗീസ് മര്‍ക്കോസ്, മീനടം സ്വദേശി ഫാ. വര്‍ഗീസ് എം.വര്‍ഗീസ് (ജിനൊ), പാക്കില്‍ സ്വദേശി ഫാ. റോണി വര്‍ഗീസ് എന്നിവരെയാണ് ആത്മീയ ചുമതലകളിൽ നിന്ന് നീക്കിയത്. പുറത്താക്കപ്പെട്ട വൈദികർക്കെതിരെ കാതോലിക്കാ ബാവക്കും സഭാനേതൃത്വത്തിന് വിശ്വാസികൾ പരാതി നൽകിയിരുന്നു.

    Also Read-ശ്രവണ വൈകല്യമുള്ള പതിനൊന്നുകാരിയെ മാസങ്ങളോളം ലൈംഗികമായി ഉപദ്രവിച്ചത് 17 പേർ; 15 പേർക്ക് ശിക്ഷ വിധിച്ച് കോടതി

    കോട്ടയം കുഴിമറ്റത്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഫാദർ വർഗീസ് മർക്കോസിനെതിരെ പരാതി ഉയർന്നിരുന്നു. വീട്ടമ്മയിൽ നിന്നും പണം വാങ്ങിയെന്നും, അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവാണ് പരാതി നൽകിയത്. വീട്ടമ്മ ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. കോട്ടയം ക്രൈം ഡിപ്പാർട്ട്മെൻറ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഈ കേസിൽ അന്വേഷണം നടക്കുന്നുണ്ട്.

    മറ്റു രണ്ടു പേർക്കെതിരെയും അനാശാസ്യം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉള്ളത്. ആരോപണങ്ങളിൽ പ്രാഥമിക നടപടി മാത്രമാണ് ഇപ്പോൾ എടുത്തിട്ടുള്ളത്. കോട്ടയം ഭദ്രാസന കൗൺസിൽ യോഗം ചേർന്ന് അന്വേഷണ കമ്മീഷനെ നിയമിക്കും. തുടർന്നാകും അന്തിമ തീരുമാനം ഉണ്ടാവുക.
    Published by:Asha Sulfiker
    First published: