HOME » NEWS » Kerala »

അട്ടപ്പാടിയിലെ മധുവിനെ ആൾക്കൂട്ടം അടിച്ചുകൊന്നിട്ട് മൂന്നു വർഷം; വിചാരണ വൈകുന്നു

2018 ഫെബ്രുവരി 22നാണ് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരമായ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്.

News18 Malayalam | news18-malayalam
Updated: February 22, 2021, 9:19 AM IST
അട്ടപ്പാടിയിലെ മധുവിനെ ആൾക്കൂട്ടം അടിച്ചുകൊന്നിട്ട്  മൂന്നു വർഷം; വിചാരണ വൈകുന്നു
മധു, അട്ടപ്പാടി
  • Share this:
അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് മൂന്നു വർഷം. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതുവരെയും വിചാരണ നടപടികൾ ആരംഭിക്കാത്തതിൽ കടുത്ത നിശാശയിലാണ് മധുവിൻ്റെ കുടുംബം. 2018 ഫെബ്രുവരി 22നാണ് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരമായ കൊലപാതകം നടന്നത്.
മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്.

Also Read-ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളിൽ ബിജെപി നേതാവും, നടപടിയുമായി പാർട്ടി

മോഷണക്കുറ്റം ആരോപിച്ചായിരുന്നു കൈകൾ കെട്ടിയിട്ട് മധുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്.  ഇയാളെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്. ലോകത്തിന് മുൻപിൽ കേരളം തല താഴ്ത്തി നിന്ന നാളുകളായിരുന്നു അത്. കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വൻ പ്രക്ഷോഭം കേരളം മുഴുവൻ അലയടിച്ചു. ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ സംഭവത്തിലുള്ള ഞെട്ടൽ രേഖപ്പെടുത്തി. ഇതോടെ പൊലീസ് നടപടികൾ ഊർജിതമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള നേതാക്കൾ മധുവിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.

Also Read-വിവാഹച്ചടങ്ങിൽ റൊട്ടിക്കായി പരത്തിയ മാവിൽ 'തുപ്പി'; വീഡിയോ വൈറലായതിന് പിന്നാലെ യുവാവ് അറസ്റ്റിൽ

പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തു.  2018 മെയ് മാസം പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്. എന്നാൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതുൾപ്പടെയുള്ള നടപടികൾ പോലും ആരംഭിച്ചിട്ടില്ല. കേസ് പരിഗണിയ്ക്കുന്ന മണ്ണാർക്കാട് SC - ST സ്പെഷ്യൽ കോടതിയിൽ ഏറെക്കാലം സ്ഥിരം ജഡ്ജി ഇല്ലാതിരുന്നതും നടപടികൾ വൈകുന്നതിന് കാരണമായിട്ടുണ്ട്.

Also Read-പതിനാറുകാരിയായ മകളെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് മുപ്പത് വർഷം കഠിന തടവ്

ഇതിന് പുറമെ  കേസിൽ ആദ്യം നിയമിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം സർക്കാർ മരവിപ്പിച്ചിരുന്നു. പിന്നീട് കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം മറ്റൊരാളെ നിയമിച്ചിരുന്നു. എന്നാൽ വിചാരണ നടപടികൾ വൈകുന്നതിൽ കടുത്ത നിരാശയിലാണ് കുടുംബം. കേസിൽ നീതി ലഭിയ്ക്കാൻ ഇനിയും വൈകരുതെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

മധുവിൻ്റെ ജീവിതം

പഠന കാലത്ത് ഏറെ മിടുക്കനായിരുന്ന മധു. പതിനേഴ് വയസ്സു മുതലാണ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. പിന്നീട് ചിണ്ടക്കിയിലെ ഇവരുടെ വീട്ടിലേയ്ക്ക് പോവാതെയായി. ഒറ്റപ്പെട്ടായിരുന്നു തുടർന്നുള്ള ജീവിതം. പൊട്ടിക്കൽ വനമേഖലയിലെ ഒരു പാറയിടുക്കിലായിരുന്നു മധു താമസിച്ചിരുന്നത്. ഇതിനിടെ കടകളിൽ കയറി മോഷണം നടത്തുന്നുവെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചു.ഫെബ്രുവരി 22 ന് വൈകീട്ട് മധുവിനെ വനത്തിനുള്ളിൽ നിന്നും പിടികൂടിയ നാട്ടുകാരിൽ ചിലർ ക്രൂരമായി മർദ്ദിച്ചു. കൈകൾ കെട്ടി കിലോമീറ്ററോളം നടത്തിച്ച് മുക്കാലി എന്ന സ്ഥലത്തെത്തിച്ചു. അവിടെ വെച്ചും പരസ്യ വിചാരണ നടത്തി. മർദ്ദനമേറ്റ് അവശനായ ഇയാളെ പൊലീസിന് കൈമാറിയെങ്കിലും സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനിടെ മധു ഛർദ്ദിച്ചു. ഇതോടെ സ്റ്റേഷനിൽ കയറാതെ നേരെ ആശുപത്രിയിലെത്തിച്ചെങ്കിലും  മരിച്ചു.

സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും ആരോപണം ഉയർന്നു. മധുവിനെ വനത്തിൽ നിന്നും പിടികൂടി ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു ആരോപണം.
Published by: Asha Sulfiker
First published: February 22, 2021, 9:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories