നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • തുടയിൽ നായ മാന്തിയത് കാര്യമാക്കിയില്ല; യുവാവ് പേവിഷബാധയേറ്റ് മരിച്ചു

    തുടയിൽ നായ മാന്തിയത് കാര്യമാക്കിയില്ല; യുവാവ് പേവിഷബാധയേറ്റ് മരിച്ചു

    തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ മൈതാനത്ത് ഫുട്ബോള്‍ കളിച്ച് മടങ്ങിയെത്തിയതിന് ശേഷമാണ് കിരണിന് അസ്വസ്ഥതകള്‍ തുടങ്ങിയത്. വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

    Kishorkumar

    Kishorkumar

    • Share this:
      കൽപ്പറ്റ: കാൽമുട്ടിന് മുകളിൽ നായ മാന്തിയത് കാര്യമാക്കാതിരുന്നതിനെത്തുടര്‍ന്ന് യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ സ്വദേശിയായ കിരണ്‍കുമാര്‍ (30) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ കിരൺകുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

      ആഴ്ചകൾക്ക് മുമ്പാണ് കാൽമുട്ടിന് മുകളിൽ നായ മാന്തിയത്. എന്നാൽ ഇത് അത്ര കാര്യമാക്കിയിരുന്നില്ല. കാര്യമായ അസ്വസ്ഥതകളും കിഷോർ കുമാറിന് ഇല്ലായിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ മൈതാനത്ത് ഫുട്ബോള്‍ കളിച്ച് മടങ്ങിയെത്തിയതിന് ശേഷമാണ് കിരണിന് അസ്വസ്ഥതകള്‍ തുടങ്ങിയത്. വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

      നൂല്‍പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചു. ആശുപത്രിയില്‍ വച്ചാണ് ആഴ്ചകള്‍ക്ക് മുന്‍പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയ കാര്യം കിരണ്‍ പറയുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ആരോഗ്യനില വഷളാകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കിരണിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അച്ഛന്‍ കരുണന്‍. അമ്മ രാധ. സഹോദരന്‍: രഞ്ജിത്.

      പ്രതിശ്രുത വരനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി KSRTC ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു

      കോട്ടയം: പ്രതിശ്രുത വരനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ട യുവതി മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ചങ്ങനാശേരി വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിന് സമീപം ഉണ്ടായ ദാരുണമായ സംഭവത്തിൽ മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി – ബിജി ദമ്ബതികളുടെ ഏകമകള്‍ സുബി ജോസഫ് (25) ആണ് മരിച്ചത്. അപകടത്തില്‍ പ്രതിശ്രുത വരന്‍ അദ്ഭുതകരമായി രക്ഷപെട്ടു.

      Also Read- ഒരു വർഷം മുമ്പ് സിസേറിയൻ കഴിഞ്ഞ ഗർഭിണിക്ക് ദാരുണാന്ത്യം; വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതിനാലെന്ന് സൂചന

      ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പ്രതിശ്രുത വരനൊപ്പം ബൈക്കിന്റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു സുബി. കെ എസ് ആർ ടി സി ബസും സ്‌കൂട്ടറും ഒരേ ദിശയിലാണ് സഞ്ചരിച്ചത്. കുമളിയില്‍നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന ബസ് പൂവത്തുംമൂടിനു സമീപത്തുവെച്ച് സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ റോഡില്‍നിന്നു തെന്നിമാറുകയും സുബി ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. ബസിന്‍റെ പിൻ ചക്രം സുബിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

      Also Read- മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

      അപകടത്തിന്‍റെ ദൃശ്യം സമീപത്തെ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചെങ്കിലും അവർ എത്താൻ വൈകി. മുക്കാൽ മണിക്കൂറോളം സുബിയുടെ മൃതദേഹം റോഡിൽ തന്നെ കിടുന്നു. അതിനു ശേഷമാണ് മൃതദേഹം ആംബുലൻസിലേക്ക് മാറ്റിയത്. ചങ്ങനാശേരി ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ്, റോഡിൽ രക്തവും ശരീരാവശിഷ്ടങ്ങളും കഴുകി വൃത്തിയാക്കിയത്. സുബിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
      Published by:Anuraj GR
      First published:
      )}