നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് 30,000 പേർക്ക് ഉടനെത്താം

  ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് 30,000 പേർക്ക് ഉടനെത്താം

  സഹായത്തിനായി വാർ റൂമിൽ വിളിക്കാം

  പ്രതീകാത്‌മക ചിത്രം

  പ്രതീകാത്‌മക ചിത്രം

  • Share this:
  തിരുവനന്തപുരം:  ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്താൻ ആദ്യഘട്ടത്തിൽ 30,000 പേർക്ക് അനുമതി. നോര്‍ക്ക വഴി രജിസ്ട്രർ ചെയ്ത 30,000 പേർക്ക് ഇലക്ട്രോണിക് പാസ് അനുവദിച്ചു. വരുന്നവർ താമസിക്കുന്ന ജില്ലയിലെ ജില്ലാകലക്ടറിൽ നിന്ന് എൻ.ഒ.സി. വാങ്ങണം. എന്‍.ഒ.സി. തരാൻ തയ്യാറായില്ലെങ്കിൽ സർക്കാർ ഇടപെടും.

  സഹായത്തിനായി വാർ റൂമിൽ വിളിക്കാം. 0471-2781100, 0471-2781101 എന്നിവയാണ് വാർ റൂം നമ്പറുകൾ. ഈ നമ്പറിൽ വിളിച്ച് ഏത് സംസ്ഥാനങ്ങളിൽ നിന്നാണ് എൻ.ഒ.സി. ലഭിക്കാത്തതെന്ന് അറിയിക്കണം. എൻ.ഒ.സി. ലഭിക്കാൻ ചീഫ് സെക്രട്ടറി തലത്തിൽ ഇടപെടൽ നടത്തും.

  ഇളവുകളിയെപ്പറ്റിയുള്ള വ്യക്തതയ്ക്ക് പുതിയ വെബ് പോർട്ടലിലെ
  പ്രധാന നിർദ്ദേശങ്ങൾ ചുവടെ:

  TRENDING:ശമ്പളം പിടിക്കൽ ഉത്തരവ് കത്തിച്ചവർ ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരാകും: മുഖ്യമന്ത്രി [PHOTO]നഗ്നത പ്രദർശനം ഇഷ്ടവിനോദം, 25 മൊബൈലുകളുടെ ഉടമ; സ്വർണാഭരണശേഖരം; കോഴിക്കോട്ടെ ബ്ലാക്ക്മാൻ കുടുങ്ങിയതിങ്ങനെ [NEWS]കോവിഡ് ബാധിതനെ ലൈംഗികമായി പീഡിപ്പിച്ചു; രോഗബാധ സംശയിച്ച് ഡോക്ടർ ക്വാറന്റീനിൽ [NEWS]

  എല്ലാ സോണിലും കടകൾ തുറക്കാം. രാവിലെ 7 മുതൽ 7.30 വരെയാണ് കടകൾ തുറക്കാന്‍ അനുവദിക്കുക. വാഹനങ്ങളിൽ ഒറ്റ ഇരട്ട അക്ക നിയന്ത്രണം തുടരും. 65 വയസിന് മുകളിലും, 10 വയസിന് താഴെ ഉള്ളവരും ഒരു സോണിലും പുറത്ത് ഇറങ്ങരുത്. മദ്യശാലകൾ/ ബാർബർ ഷോപ്പുകൾ/ ബ്യൂട്ടി പാർലറുകൾ/ പൊതു ഗതാഗതം എന്നിവ ഇല്ല. ഹോട്ട്സ്പോട്ടിൽ ഒഴികെ ടാക്സികള്‍ക്ക് അനുമതി (ഡ്രൈവർക്ക് പുറമെ രണ്ട് പേർക്ക് മാത്രം യാത്ര) ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടില്ല. ഓട്ടോറിക്ഷ പാടില്ല. മറ്റ് ജില്ലകളിൽ യാത്രചെയ്യാൻ പ്രത്യേക അനുമതി വേണം. ജ്വല്ലറികൾ, മാളുകൾ, വലിയ തുണിക്കടകൾ എന്നിവ തുറക്കാൻ പാടില്ല. ഗ്രീൻ സോണിൽ ഇപ്പോൾ തുറക്കുന്ന തുണിക്കടകൾ അടക്കം എല്ലാം തുറക്കാം.
  Published by:user_57
  First published:
  )}