• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഓപ്പറേഷൻ ഷവർമ്മ'യിൽ സംസ്ഥാനത്ത് പൂട്ടിയത് 317 ഹോട്ടലുകൾ; പിഴയായി ലഭിച്ചത് 36 ലക്ഷം

'ഓപ്പറേഷൻ ഷവർമ്മ'യിൽ സംസ്ഥാനത്ത് പൂട്ടിയത് 317 ഹോട്ടലുകൾ; പിഴയായി ലഭിച്ചത് 36 ലക്ഷം

2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 8224 സ്ഥാപനങ്ങളിലും 2023 ജനുവരി ഒന്ന് മുതൽ 6689 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായും ആരോഗ്യമന്ത്രി

  • Share this:

    തിരുവനന്തപുരം: സംസ്ഥനത്ത് ഭക്ഷ്യവിഷബാധ കേസുകൾ വർധിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളിൽ നിന്ന് പിഴയായി ലഭിച്ചത് 36 ലക്ഷം രൂപ. ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി ആകെ 36, 42500 രൂപയാണ് പിഴയീടാക്കിയതെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി.

    2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 8224 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 2023 ജനുവരി ഒന്ന് മുതൽ 6689 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായും ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് സഭയില്‍ വ്യക്തമാക്കി. പരിശോധയിൽ വളരെ മോശം സാഹചര്യത്തിൽ കണ്ടെത്തിയ 317 ഓളം സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതായും 834 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി വ്യക്തമാക്കി.

    Also Read-വനം വകുപ്പ് അടുത്തിടെ പിടികൂടിയ 2 ആനകളെയും 4 കടുവകളെയും മോചിപ്പിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

    ഷവർമയിൽ നിന്നും വലിയ തോതിൽ ഭക്ഷ്യ വിഷബാധ ഉണ്ടാവുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഷവർമ്മ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് മന്ത്രി വീണാ ജോർജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് നേരത്തെ മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉൽപ്പാദനം, വിതരണം എന്നിവ സംസ്ഥാനത്ത് നിരോധിച്ചിരുന്നു.

    Published by:Jayesh Krishnan
    First published: