• HOME
  • »
  • NEWS
  • »
  • kerala
  • »
  • Madhu case| മധു കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിനെ വീണ്ടും വിസ്തരിച്ചു; 32ാം സാക്ഷിയും കൂറുമാറി

Madhu case| മധു കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിനെ വീണ്ടും വിസ്തരിച്ചു; 32ാം സാക്ഷിയും കൂറുമാറി

സുനിൽ കുമാറിന്റെ കാഴ്ചശക്തി കോടതി ഇന്നലെ പരിശോധിപ്പിച്ചിരുന്നു.

  • Last Updated :
  • Share this:
    പാലക്കാട്: അട്ടപ്പാടി മധു കേസിൽ കൂറുമാറിയ സാക്ഷിയെ വീണ്ടും വിസ്തരിച്ചു. കേസിലെ 29ാം സാക്ഷി സുനിൽകുമാറിനെയാണ് ഇന്ന് വീണ്ടും വിസ്തരിച്ചത്. വിചാരണക്കോടതി വീണ്ടും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ ആദ്യം നിഷേധിച്ച സുനിൽ കുമാർ ദൃശ്യങ്ങളിലുള്ളത് താനാണെന്ന് പിന്നീട് സമ്മതിച്ചു. സുനിൽ കുമാറിന്റെ കാഴ്ചശക്തി കോടതി ഇന്നലെ പരിശോധിപ്പിച്ചിരുന്നു.

    മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യത്തിൽ കാഴ്ചക്കാരനായി ഉണ്ടായിട്ടും ഒന്നും കാണുന്നില്ലെന്ന് ആവർത്തിച്ചതോടെയാണ് കാഴ്ച പരിശോധിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. പരിശോധനയിൽ ഇയാൾക്ക് കാഴ്ച്ചാ പരിമിതിയില്ലെന്ന് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും വിസ്തരിക്കാൻ ഉത്തരവിട്ടത്.

    Also Read- അട്ടപ്പാടി മധു കേസ്: കാഴ്ച്ചാ പരിമിതി ഇല്ല; കൂറുമാറിയ സാക്ഷിയോട് വീണ്ടും ഹാജരാകണമെന്ന് കോടതി

    സൈലൻറ് വാലി ഡിവിഷനിൽ താൽക്കാലിക വാച്ചറായിരുന്നു സുനിൽ കുമാർ. കൂറുമാറിയ നാലാമത്തെ ഫോറസ്റ്റ് വാച്ചറാണ് സുനിൽകുമാർ. കൂറുമാറിയതിനു പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. നേരത്തെ, മൊഴി മാറ്റിയ വാച്ചർമാരായ അനിൽ കുമാർ, കാളിമൂപ്പൻ, അബ്ദു റസാഖ് എന്നിവരെ സർവീസിൽ പിരിച്ചു വിട്ടിരുന്നു.

    Also Read- അട്ടപ്പാടി മധു കേസ്; കൂറുമാറിയ സാക്ഷിയുടെ കാഴ്ച്ച പരിശോധിച്ച് കോടതി; ജോലിയിൽ നിന്നും പിരിച്ചുവിട്ടു

    അതേസമയം, കേസിൽ മറ്റൊരു സാക്ഷി കൂടി ഇന്ന് കൂറുമാറി. 32ാം സാക്ഷി മുക്കാലി സ്വദേശി മനാഫാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിനേഴായി. കേസിലെ മുപ്പത്തിയൊന്നാം സാക്ഷി ദീപുവും ഇന്നലെ കൂറുമാറിയിരുന്നു.

    ഇന്നലെയാണ് മധു കേസിൽ മണ്ണാർക്കാട് ജില്ല പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി സാക്ഷി വിസ്താരം പുനരാരംഭിച്ചത്.
    Published by:Naseeba TC
    First published: