• HOME
  • »
  • NEWS
  • »
  • kerala
  • »
  • Russia-Ukraine War| യുക്രെയിനിൽ നിന്ന് 331 മലയാളികൾ കൂടി തിരിച്ചെത്തി; ഇതുവരെ എത്തിയത് 1,401 പേർ

Russia-Ukraine War| യുക്രെയിനിൽ നിന്ന് 331 മലയാളികൾ കൂടി തിരിച്ചെത്തി; ഇതുവരെ എത്തിയത് 1,401 പേർ

ഡൽഹിയിൽനിന്നുള്ള ചാർട്ടേഡ് ഫ്‌ളൈറ്റുകളിലാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്.

  • Share this:
    തിരുവനന്തപുരം: യുക്രെയിനിൽനിന്നു രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 331 മലയാളികളെക്കൂടി സംസ്ഥാന സർക്കാർ ഇന്നു(05 മാർച്ച്) കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽനിന്നുള്ള ചാർട്ടേഡ് ഫ്‌ളൈറ്റുകളിലാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്. ഇന്ന് വൈകിട്ട് ഏഴ് വരെയുള്ള കണക്കുകൾ പ്രകാരം ഇതോടെ യുക്രെയിനിൽനിന്ന് എത്തിയവരിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് എത്തിച്ച ആകെ മലയാളികളുടെ എണ്ണം 1,401 ആയി.

    ഡൽഹിയിൽനിന്ന് ഇന്നലെ(04 മാർച്ച്) രാത്രി പുറപ്പെട്ട ചാർട്ടേഡ് ഫ്‌ളൈറ്റ് ഇന്നു(05 മാർച്ച്) പുലർച്ചെ ഒന്നിന് കൊച്ചിയിൽ എത്തി. ഇതിൽ 153 യാത്രക്കാർ ഉണ്ടായിരുന്നു. ഇന്ന്(05 മാർച്ച്) ഡൽഹിയിൽനിന്ന് ഏർപ്പെടുത്തിയ ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ ആദ്യത്തേത് 178 യാത്രക്കാരുമായി ഉച്ചകഴിഞ്ഞു 3.10ന് കൊച്ചിയിൽ എത്തി. രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഇന്നു രാത്രി കൊച്ചിയിലെത്തും.
    Also Read-Russia-Ukraine War: ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

    യുക്രെയിനിൽനിന്നുള്ള 40 വിദ്യാർഥികൾ ഇന്നു മുംബൈയിൽ എത്തി. ഇവരെ മുംബൈ നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. അഞ്ചു വിദ്യാർഥികൾ ഇന്നു രാത്രി എട്ടു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന വിമാനത്തിൽ നാട്ടിലെത്തും. 22 പേർ രാത്രി 11.40നു കൊച്ചിയിൽ എത്തും. അഞ്ചു പേർ രാത്രി 12.30നു കണ്ണൂരിലും ഏഴു പേർ നാളെ രാവിലെ 7.25ന് കോഴിക്കോടും എത്തും. ഒരാൾ ഷാർജയിലുള്ള മാതാപിതാക്കളുടെയടുത്തേക്കു പോയി.


    അതേസമയം, മിക്കവാറും എല്ലാ ഇന്ത്യക്കാരും ഖാർകിവ് നഗരം വിട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സുമിയിലാണ് സർക്കാർ ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്. തുടർച്ചയായ ആക്രമണവും ഗതാഗത സൗകര്യക്കുറവും മൂലം രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞതാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പിസോചിനിലെ എല്ലാ ഇന്ത്യൻ പൗരന്മാരേയും ഒഴിപ്പിച്ചതായി കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു.
    Published by:Naseeba TC
    First published: