• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 34 ജീവനക്കാര്‍ക്ക് കൂടി കോവിഡ്; ആകെ കേസുകൾ 99 ആയി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 34 ജീവനക്കാര്‍ക്ക് കൂടി കോവിഡ്; ആകെ കേസുകൾ 99 ആയി

കഴിഞ്ഞ ആഴ്ച 46 ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചിരുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ച ദേവസ്വം ജീവനക്കാരുടെ എണ്ണം 99 ആയി

guruvayoor

guruvayoor

  • Last Updated :
  • Share this:
തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ 501 ജീവനക്കാര്‍ക്കായി ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 34 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച 46 ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചിരുന്നു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച ദേവസ്വം ജീവനക്കാരുടെ എണ്ണം 99 ആയി.

നാളെയും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ആഴ്ച മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Also Read 46 ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് വിലക്ക്

രണ്ടാഴ്ചത്തേയ്ക്ക് ക്ഷേത്ര പരിസരം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി കളക്ടര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പൂജകള്‍ മാത്രം മുടക്കമില്ലാതെ നടക്കുന്നുണ്ട്.
Published by:user_49
First published: