നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്തെ 34 മണ്ഡലങ്ങളിലെ 34 സ്കൂളുകൾ ‘മികവിന്‍റെ കേന്ദ്രം’; ഉദ്ഘാടനം സെപ്റ്റംബര്‍ 9ന്

  സംസ്ഥാനത്തെ 34 മണ്ഡലങ്ങളിലെ 34 സ്കൂളുകൾ ‘മികവിന്‍റെ കേന്ദ്രം’; ഉദ്ഘാടനം സെപ്റ്റംബര്‍ 9ന്

  34 മണ്ഡലങ്ങളിലെ 34 സ്കൂളുകളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 9 ബുധനാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി നിര്‍വഹിക്കും

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
  തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന പദ്ധതികളിൽ ഒന്നാണ് 'മികവിന്റെ കേന്ദ്രം' പദ്ധതി. ഇതിന്റെ ഭാഗമായി ഓരോ നിയോജക മണ്ഡലത്തിലും ഓരോ സ്‌കൂളുകളിൽ ശരാശരി 5 കോടി രൂപയുടെ കെട്ടിട നിർമാണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

  കിഫ്ബി ധന സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ പല മണ്ഡലങ്ങളിലും കിഫ്ബിയുടെ 5 കോടിക്ക് ഉപരിയായുള്ള തുക എംഎൽഎ ഫണ്ടിൽ നിന്നുൾപ്പെടെ വകയിരുത്തിയിട്ടുണ്ട്.മികവിന്റെ കേന്ദ്രം പദ്ധതിയുടെ ഭാഗമായി ഇതിനകം 22 സ്കൂളുകളുടെ കെട്ടിടോദ്‍ഘാടനം നടത്തിക്കഴിഞ്ഞു.

  Also Read: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക: കേരളത്തിന് 28ാം സ്ഥാനം; ആന്ധ്രയും യുപിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ

  സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ഇതിനു പുറമെ പുതിയ 34 മണ്ഡലങ്ങളിലെ 34 സ്കൂളുകളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 9 ബുധനാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രി നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥും, ധനമന്ത്രി ഡോ. തോമസ് ഐസക്കും ചടങ്ങില്‍ സംബന്ധിക്കും.

  5 കോടി രൂപയുടെ 56 സ്കൂളുകള്‍ക്ക് പുറമെ 3 കോടി രൂപയുടെ 32 സ്കൂളുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എസ്.പി.വി. എന്ന നിലയില്‍ കൈറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 9-ലെ ചടങ്ങ് കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേകം സംപ്രേഷണം ചെയ്യും
  Published by:user_49
  First published:
  )}