തദ്ദേശ തെരഞ്ഞെടുപ്പിൽ 34,780 പോളിംഗ് ബൂത്ത്; ജില്ലാ കളക്ടർമാർ നൽകിയ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അംഗീകരിച്ചു

പുതിയ ബൂത്തുകളിൽ 230 എണ്ണം കോർപ്പറേഷനുകളും നഗരസഭകളും ഉൾപ്പെടുന്ന നഗരമേഖലയിലാണ്.

News18 Malayalam | news18
Updated: October 27, 2020, 11:31 PM IST
തദ്ദേശ തെരഞ്ഞെടുപ്പിൽ 34,780 പോളിംഗ് ബൂത്ത്;   ജില്ലാ കളക്ടർമാർ നൽകിയ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അംഗീകരിച്ചു
News 18
  • News18
  • Last Updated: October 27, 2020, 11:31 PM IST
  • Share this:
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 34,780 പോളിംഗ് ബൂത്തുകൾ. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ കൂടിയായ ജില്ലാ കളക്ടർമാരുടെ ശുപാർശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അംഗീകരിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 34,423 ബൂത്താണ്  ഉണ്ടായിരുന്നത്. ഇതാണ് 34,780 ആയത്.

പുതിയ ബൂത്തുകളിൽ 230 എണ്ണം കോർപ്പറേഷനുകളും നഗരസഭകളും ഉൾപ്പെടുന്ന നഗരമേഖലയിലാണ്. 127 എണ്ണം ഗ്രാമപഞ്ചായത്തുകളിലും. നഗരമേഖലയിലെ ആകെ ബൂത്തുകൾ 5213ൽ നിന്ന് 5443 ആയി. ഗ്രാമീണ മേഖലയിൽ 29,210 ബൂത്തുകൾ ഉണ്ടായിരുന്നത് 29,337 ആയി.

You may also like:രണ്ടാം ലോകമഹായുദ്ധകാലത്ത് ആംബുലൻസ് ഡ്രൈവറായിരുന്ന വനിത; വേർപാട് 112 ആം വയസിൽ [NEWS]നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; രണ്ട് മന്ത്രിമാര്‍ വിചാരണക്കോടതിയില്‍ ഹാജരാവണം [NEWS] ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]

വോട്ടർമാരുടെ എണ്ണം വർദ്ധിച്ചതോടെയാണ് അധിക ബൂത്തുകൾ അനിവാര്യമായത്. പഞ്ചായത്തുകളിൽ 1200ൽ ഏറെയും നഗരസഭകളിൽ 1500 ൽ ഏറെയും വോട്ടർമാരുള്ള ബൂത്തുകളാണു വിഭജിച്ചത്. ഒരു ബൂത്തിൽ ഈ അടിസ്ഥാന കണക്കിൽ നിന്നു നൂറിൽ താഴെ വോട്ടർമാരാണു കൂടിയതെങ്കിൽ പഴയ ബൂത്തുകളിൽ തന്നെ അവരെ നിലനിർത്തി.



രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി കൂടിയാലോചിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിമാരാണ് അധിക ബൂത്തുകൾ കണ്ടെത്തിയത്. ബൂത്തുകളുടെ എണ്ണം പുതുക്കിയതോടെ ഇവ ജില്ലാതലങ്ങളിൽ വിലയിരുത്തും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പൊലീസ് വിന്യാസം തീരുമാനിക്കാൻ  സംസ്ഥാന പൊലീസ് മേധാവിയുമായുള്ള ചർച്ച അടുത്തയാഴ്ചയാണ്. ചീഫ് സെക്രട്ടറിയുമായും ഉടൻ ചർച്ച നടത്തും.
Published by: Joys Joy
First published: October 27, 2020, 11:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading