നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പാലക്കാട് കുഴൽമന്ദത്ത് വൻ ലഹരിവേട്ട; എക്സൈസിനെ വെട്ടിച്ച് കടന്ന വാഹനത്തിൽ നിന്നും 35 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷും പിടികൂടി

    പാലക്കാട് കുഴൽമന്ദത്ത് വൻ ലഹരിവേട്ട; എക്സൈസിനെ വെട്ടിച്ച് കടന്ന വാഹനത്തിൽ നിന്നും 35 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷും പിടികൂടി

    വിശാഖപട്ടണത്ത് നിന്നും മലപ്പുറം ജില്ലയിലെ കോട്ടക്കൽ - പുത്തനത്താണി ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയതെന്ന് പ്രതി എക്സൈസിന് മൊഴി നൽകി.

    എക്സൈസിനെ വെട്ടിച്ച് കടന്ന വാഹനത്തിൽ നിന്നും കഞ്ചാവും ഹാഷിഷും പിടികൂടി

    എക്സൈസിനെ വെട്ടിച്ച് കടന്ന വാഹനത്തിൽ നിന്നും കഞ്ചാവും ഹാഷിഷും പിടികൂടി

    • News18
    • Last Updated :
    • Share this:
    പാലക്കാട്: വാളയാർ ടോൾ പ്ലാസയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തിൽ നിന്നുമാണ് ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയത്. നിർത്താതെ പോയ വാഹനം പിന്തുടർന്ന എക്സൈസ് സംഘം കുഴൽമന്ദത്ത് വെച്ചാണ് വാഹനം തടഞ്ഞ് ഇവ പിടിച്ചെടുത്തത്.വാഹനത്തിൽ നിന്ന് 35 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടികൂടി. കേസിൽ മലപ്പുറം പുത്തനത്താണി സ്വദേശി സുഹൈലിനെ (26) അറസ്റ്റ് ചെയ്തു.

    തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു വാഹന പരിശോധന. പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എ രമേശിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും കുഴൽമന്ദം എക്‌സൈസ് റേഞ്ച് ഓഫീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

    You may also like:കുഞ്ഞിന് ഈ രണ്ടു പേരുകളിൽ ഏതെങ്കിലും ഒന്ന് നൽകണം; എങ്കിൽ 60 വർഷത്തേക്ക് ഡോമിനോസ് പിസ നൽകും [NEWS]മുഖക്കുരുവിന്റെ സ്പെഷ്യലിസ്റ്റ് ഡോക്ടർ ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി; മുഖക്കുരു മാറ്റാനുള്ള 'മരുന്ന്' വീട്ടിൽ തന്നെയുണ്ട് [NEWS] Local Body Elections 2020 | വോട്ട് ചെയ്ത ചിത്രങ്ങൾ പങ്കുവച്ച് സീരിയൽ നടി; വോട്ട് ചെയ്യാൻ അയ്യപ്പനും ക്യൂവിൽ ഉണ്ടല്ലോയെന്ന് കമന്റുകൾ [NEWS]

    സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.എസ് പ്രശോഭിന്റെ നേതൃത്വത്തിൽ വാളയാർ ടോൾ പ്ലാസയിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ കോയമ്പത്തൂർ ഭാഗത്തു നിന്നും വരുകയായിരുന്ന മാരുതി ആൾട്ടോ കാർ പരിശോധനയ്ക്കായി തടഞ്ഞുവെങ്കിലും നിർത്താതെ പോയി. ഇതോടെ വാഹനത്തെ പിന്തുടർന്ന എക്സൈസ് സംഘം കുഴൽമന്ദം ജംഗ്ഷനിൽ നിന്നും വാഹനം തടഞ്ഞുനിർത്തി.

    വിശാഖപട്ടണത്ത് നിന്നും മലപ്പുറം ജില്ലയിലെ കോട്ടക്കൽ - പുത്തനത്താണി ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയതെന്ന് പ്രതി എക്സൈസിന് മൊഴി നൽകി.

    കാറിന്റെ സീറ്റിന്റെ അടിയിൽ പ്രത്യേക രഹസ്യഅറ ഉണ്ടാക്കി അതിലാണ് കഞ്ചാവും ഹാഷിഷ് ഓയിലും ഒളിപ്പിച്ചു വെച്ചിരുന്നത്. പിടി കൂടിയ കഞ്ചാവിനും ഹാഷിഷ് ഓയിലിനും വിപണിയിൽ 35  ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.



    അറസ്റ്റിലായ സുഹൈലിനെതിരെ മലപ്പുറം ജില്ലയിലെ വിവിധ എക്‌സൈസ് ഓഫിസുകളിൽ കേസ് ഉള്ളതായും ഇയാൾ സ്ഥിരമായി കഞ്ചാവും മറ്റു മയക്കുമരുന്നുകളും വൻ തോതിൽ കേരളത്തിലേക്ക് കടത്തി വില്പന നടത്തി വരുകയാണെന്നും എക്സൈസ് വ്യക്തമാക്കി. കഞ്ചാവ് കടത്തു സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാൾ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ അന്വേഷണം ഊർജ്ജിതമാകുമെന്നും എക്‌സൈസ് സംഘം വ്യക്തമാക്കി.
    Published by:Joys Joy
    First published:
    )}