വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് വടകര സ്വദേശി പുത്താലത്ത് വാഴയിൽ നസീമുദ്ദീൻ (35) ആണ് മരണപ്പെട്ടത്. വട്ടപ്പാറ സിഐ ഓഫീസിനു സമീപം രക്തം വാർന്ന നിലയിലാണ് നിസാമുദ്ദീനെ കണ്ടെത്തുന്നത്.
ബുധനാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ നിസാമുദ്ദീന് വയറിന് സാരമായ പരിക്കേറ്റിരുന്നു. റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നാട്ടുകാരാണ് നിസാമുദ്ദീനെ ആശുപത്രിയിൽ എത്തിച്ചത്.
Also Read- കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; പിഞ്ചു കുഞ്ഞടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
നാട്ടുകാർ ചേർന്ന് വളാഞ്ചേരി നടക്കാവുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു വാഹനാപകടത്തിൽ പിഞ്ചു കുഞ്ഞടക്കം നാലു പേർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. നിയന്ത്രണംവിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കാറിന്റെ മുൻസീറ്റിലുണ്ടായിരുന്ന സ്ത്രീ പുറത്തേക്ക് തെറിച്ചു നിൽക്കുന്ന സ്ഥിതിയിലായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. അമിതവേഗതയാണ് അപകടകാരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.