തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത് 367 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചു. എറണാകുളത്ത് 80 പേരെയാണ് കരുതൽ തടങ്കലിലെടുത്തത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തവരുടെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല.
നിയമവിരുദ്ധ ഹർത്താലിന് മുന്നോടിയായി കരുതൽ തടങ്കൽ നടപടികൾ ഉണ്ടാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.
തൃശൂരിൽ 51 പേരെയും ഇടുക്കിയിൽ 49 തിരുവനന്തപുരത്ത് 39 പേരെയും തടവിലാക്കി. മറ്റുള്ള ജില്ലകളിലെ കണക്ക് ഇങ്ങനെ. കൊല്ലം - 19, പത്തനംതിട്ട - 3, ആലപ്പുഴ - 13, കോട്ടയം - 12, പാലക്കാട് - 21, മലപ്പുറം - 15, കോഴിക്കോട് - 12, വയനാട് - 22, കണ്ണൂർ - 13, കാസർഗോഡ് - 18.
ജാമിയ വിദ്യാർഥികളെ അടിക്കാൻ ചുവപ്പ് ബാറ്റണ്‍ വീശുന്നയാൾ പൊലീസുകാരൻ തന്നെ
കടകൾ അടപ്പിക്കാൻ ശ്രമിച്ചവരെയും വാഹനങ്ങൾ തടഞ്ഞവരെയും കസ്റ്റഡിയിൽ എടുക്കുന്നുണ്ട്. കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. വരും ദിവസങ്ങളിലും അറസ്റ്റ് നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയകളിൽ ഹർത്താലിന് ആഹ്വാനം ചെയ്തവരെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവർക്കെതിരെയും നിയമനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.