കോവിഡ് പരോളിന് ശേഷം ജയിലിൽ തിരികെയെത്താന്‍ സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ചിട്ടും 38 തടവുകാർ തിരിച്ചെത്തിയില്ല. കൊലക്കേസ് പ്രതികളാണ് തിരിച്ചെത്താതെ മുങ്ങി നടക്കുന്നവരിൽ അധികവും. ഇന്ന് രാവിലെയും മടങ്ങവരാത്തവരെ തിരിച്ചുകൊണ്ടുവരാന്‍ പോലീസ് സഹായം തേടാനാണ് തീരുമാനം. അതേസമയം, ടി.പി ചന്ദ്രശേഖരന് വധ കേസ് പ്രതികൾ തിരിച്ചെത്തിയൊ എന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. മനോരമ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് കാലത്ത് പ്രത്യേക പരോൾ നേടി പോയ തടവുകാരെല്ലാം ഇന്നലെ വൈകിട്ട് 4ന് മുൻപ് ജയിലിൽ തിരികെ എത്തണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാൽ 38 പേർ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ പേർ വരാനുള്ളത്,12 പേർ. പൂജപ്പുര സെൻട്രൽ ജയിലിൽ 3 പേരും വിയ്യൂർ സെൻട്രൽ ജയിലിൽ 10 പേരും.
Also Read- രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി
നെട്ടുകാൽത്തേരി തുറന്ന ജയിലിൽ 8 പേരും, ചീമേനി തുറന്ന ജയിലിൽ 5 പേരും തിരിച്ചെത്തിയില്ല. ഇന്ന് രാവിലെ വരെ നോക്കിയിട്ടും ഇവർ എത്തിയില്ലങ്കിൽ അറസ്റ്റ് ചെയ്തു കൊണ്ടുവരാൻ പോലീസ് സഹായം തേടാനാണ് ജയിൽ വകുപ്പിൻ്റെ തീരുമാനം.
കണ്ണൂർ ,വിയ്യൂർ ജയിലുകളില്‍ എത്തേണ്ട ടി.പി വധക്കേസ് പ്രതികളും തിരിച്ച് വന്നില്ലന്നാണ് സൂചന. വരാനുള്ളവരുടെ പേര് പരിശോധിക്കുന്നുവെന്നാണ് ഇവരെക്കുറിച്ച് ചോദിക്കുമ്പോൾ ജയിൽ വകുപ്പിൻ്റെ പ്രതികരണം. കോവിഡിൻ്റെ രണ്ടാം തരംഗ സമയത്താണ് 1271 പേർക്ക് ജയിലിനുള്ളിലെ രോഗവ്യാപന നിയന്ത്രണത്തിനായി പ്രത്യേക പരോൾ നൽകിയത്. പരോൾ കാലാവധി കഴിഞ്ഞിട്ടും 790 ഓളം തടവുകാർ സുപ്രീം കോടതി അനുമതിയോടെ പരോൾ നീട്ടി വാങ്ങി. ഒടുവിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചാണ് രണ്ടാഴ്ചയ്ക്കകം തിരികെ കയറാനുള്ള ഉത്തരവ് വാങ്ങിയത്.
ഗുരുവായൂരിൽ വഴിപാടായി ലഭിച്ച ഥാർ പുനർലേലം ചെയ്യും
തൃശൂര്‍ : മഹീന്ദ്ര (Mahindra) കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ (Guruvayur Temple) വഴിപാടായി നൽകിയ ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യാൻ തീരുമാനമായി. ദേവസ്വം കമ്മിഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഥാര്‍ പുനര്‍ലേലം ചെയ്യുന്ന തീയതി പത്രമാദ്ധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയര്മാന് ഡോ: വി. കെ. വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ഗുരുവായൂരിൽ നടത്തിയ ലേലത്തിൽ വാഹനം ആദ്യം സ്വന്തമാക്കിയത് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് ആയിരുന്നു. എന്നാല്‍ ഒരാള്‍ മാത്രമായി ലേലം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടി. മഹീന്ദ്ര കമ്ബനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ കാര്‍ പൊതുലേലത്തിലാണ് ബഹ്റൈനിലുള്ള പ്രവാസി വ്യവസായിയും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമല്‍ മുഹമ്മദ് അലി സ്വന്തമാക്കിയത്.
ലേലം താല്‍ക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് പ്രതികരിച്ചതോടെ ലേലതീരുമാനത്തില്‍ ആശയക്കുഴപ്പമായി. 2021 ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കാണിക്കയായി നല്‍കിയതാണ് ഈ വാഹനം. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന് ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു മഹീന്ദ്ര കമ്പനി സമർപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.