നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് ബാധിച്ചത് 3870 തടവുകാർക്ക്; കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്

  കോവിഡ് ബാധിച്ചത് 3870 തടവുകാർക്ക്; കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്

  രോഗ ബാധിതരായ അന്തേവാസികൾക്ക് പരോൾ അനുവദിച്ചിട്ടില്ല

  News 18 Malayalam

  News 18 Malayalam

  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 3870 തടവുകാർക്ക് കോവിഡ് ബാധിച്ചതായി കണക്കുകൾ.  തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ തടവുകാർക്ക് രോഗബാധ ഉണ്ടായത്. 1330 പേർക്കാണ് ജയിലിൽ വച്ച് രോഗം കണ്ടെത്തിയത്.

  കൊല്ലം-192, ആലപ്പുഴ- 176, കോട്ടയം- 98 ഇടുക്കി- 83, എറണാകുളം- 328, തൃശ്ശൂർ- 434, പാലക്കാട്- 67, മലപ്പുറം- 536, കോഴിക്കോട്- 125, വയനാട്- 24, കണ്ണൂർ- 376, കാസർഗോഡ്- 101, എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ജയിലുകളിൽ കോവിഡ് ബാധിതരായവരുടെ കണക്ക്.

  ജയിലുകളിൽ രോഗം പടർന്നു പിടിക്കാൻ വലിയ മുൻകരുതലുകൾ സ്വീകരിച്ചിരുന്നെങ്കിലും നിരവധി പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയവരെ പ്രത്യേകം താമസിപ്പിച്ചാണ് ചികിത്സ നൽകുന്നത്. അതാത് ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ നിർദ്ദേശപ്രകാരമാണ്  തടവുകാർക്ക് ചികിത്സ നൽകുന്നത്. ഓരോ ജയിലുകളിലും ഇതിനായി ആവശ്യാനുസരണത്തിൽ പ്രത്യേകം ആരോഗ്യ പ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്. കൂടുതൽ  ചികിത്സ ആവശ്യമായി വരുന്ന രോഗികളെ മെഡിക്കൽ കോളേജുകളിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ മാറ്റി ചികിത്സ നൽകി വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭ യെ അറിയിച്ചു. പി മമ്മിക്കുട്ടിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ ജയിലിലും അനുവദിച്ചിരിക്കുന്ന ഭക്ഷണത്തിനു പുറമേ രോഗികൾക്ക് പ്രത്യേക പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും വിതരണം ചെയ്തുവരുന്നു.

  പരോളിന് യോഗ്യത നേടിയ അന്തേവാസികൾ ആണെങ്കിലും രോഗബാധിതരായതിനാൽ ഇവർക്ക് പരോൾ അനുവദിച്ചിട്ടില്ല.

  സംസ്ഥാനത്ത് കോവിഡ് രോഗബാധ ആരംഭിച്ച ആദ്യ നാളുകളിൽ തന്നെ ജയിലുകളിൽ വലിയ സുരക്ഷ ഒരുക്കിയിരുന്നു. നിരവധിപേർ കൂട്ടത്തോടെ താമസിക്കുന്ന ഇടമായതിനാൽ രോഗം വളരെ പെട്ടെന്ന് തന്നെ പകരും എന്ന കാര്യം മുന്നിൽക്കണ്ടുകൊണ്ടായിരുന്നു ഇത്. ആദ്യ ഘട്ടങ്ങളിൽ ഈ മുൻകരുതൽ ഗുണം ചെയ്തെങ്കിലും, പിന്നീട് നിരവധി പേർക്ക് രോഗം ബാധിക്കുന്ന അവസ്ഥയാണ് ഉണ്ടായത്.

  രോഗം പകരുന്നത് മുന്നിൽക്കണ്ട് കൊണ്ട് 65 വയസ്സിനു മുകളിൽ  പ്രായമുള്ള ഗുരുതര കുറ്റവാളികൾ അല്ലാത്തവരെ പരോൾ നൽകി വീടുകളിലേക്ക് അയച്ചിരുന്നു. പൂജപ്പുര സെൻട്രൽ ജയിൽ കേന്ദ്രീകരിച്ചാണ് രോഗബാധ ഏറ്റവും കൂടുതൽ ഉണ്ടായത്. ജില്ലയുടെ തീരപ്രദേശങ്ങൾ ക്ക് സമാനമായി ജയിലുകൾ കേന്ദ്രീകരിച്ചും ക്ലസ്റ്ററുകൾ രൂപപ്പെടുന്ന അവസ്ഥയുണ്ടായി. എന്നാൽ ഇപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമാണ്. രോഗം പകരുന്നത് മുന്നിൽക്കണ്ട് സന്ദർശകർക്ക് അടക്കം കടുത്ത നിയന്ത്രണങ്ങൾ എല്ലാ ജയിലുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

  Also read- വാക്സിൻ യജ്ഞം; വാക്സിൻ ക്ഷാമത്തെ തുടർന്ന് ആദ്യ ദിനം പാളി

  അതേസമയം ഇന്നലെ കേരളത്തില്‍ 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ രോഗവിവര കണക്കുകൾ.

  കഴിഞ്ഞ ദിവസം 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,86,12,776 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
  Published by:Naveen
  First published: