കേരളം ഉറ്റുനോക്കുന്ന 39 വാർഡുകളിലെ ഫലം നാളെ

news18india
Updated: November 29, 2018, 8:58 PM IST
കേരളം ഉറ്റുനോക്കുന്ന 39 വാർഡുകളിലെ ഫലം നാളെ
news18
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. തിരഞ്ഞെടുപ്പില്‍ 79 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു. ശബരിമല യുവതി പ്രവേശന വിവാദം തന്നെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവ ചർച്ചയായിരുന്നത്. ശബരിമല വിവാദത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ഇരുമുന്നണികളും ബി ജെ പിയും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസർഗോഡ ജില്ലകളിലെ 27 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മല പ്പുറം, വയനാട് ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലും തിരുവനന്തപുരം കോര്‍ പ്പറേഷനിലെ ഒരു വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ 10-ന് ആരംഭിക്കും.

റെയിൽവേ ട്രാക്കിൽ കരിങ്കല്ല് നിരത്തി അട്ടിമറി ശ്രമം; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷൻ വാര്‍ഡായ കിണവൂര്‍(55.22), അതിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ നെല്ലിമൂട്(84.69), ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പാലച്ചകോണം(78.72), കൊല്ലത്ത് വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് വടക്ക്(71.84), പത്തനംതിട്ട ജില്ലയില്‍ പന്തളം മുനിസിപ്പാലിറ്റിയിലെ കടയ്ക്കാട്(76.86),പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുലശേഖരപതി(73.35)

ആലപ്പുഴയില്‍ ആലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ കരുമാടി പടിഞ്ഞാറ്(83.42), പുന്നപ്ര തെക്കിലെ പവര്‍ഹൗസ്(86.58), തകഴിയിലെ വേഴപ്രം(75.12), കുന്നുമ്മ(81.20), കാവാലം ഗ്രാമപഞ്ചായത്തിലെ വടക്ക് വെളിയനാട്(88.09), കോട്ടയം രാമപുരത്തെ അമനകര(78.67) എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം.

ഇടുക്കി അടിമാലിയിലെ തലമാലി(72.95), കൂടയത്തൂരിലെ കൈപ്പ(81.10), കൊന്നത്തടിയിലെ മുനിയറ നോര്‍ത്ത്(73.19), എറണാകുളത്ത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ മാരാംകുളങ്ങര(82), വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ മടാത്തുരുത്ത്കിഴക്ക്(80.51), കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ചെറിയ പിള്ളി(87.86), എളങ്കുന്നപ്പുഴയിലെ പഞ്ചായത്ത്വാ ര്‍ഡ്(69.01), പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വാവക്കാട്(72.71), തൃശൂര്‍ കടവല്ലൂരിലെ കോടത്തുംകുണ്ട്(83.34), ചേലക്കരയിലെ വെങ്ങാനെല്ലൂര്‍ നോര്‍ത്ത്(79.89), വള്ളത്തോള്‍ നഗറിലെ യത്തീംഖാന(85.14), പറപ്പൂക്കരയിലെ പറപ്പൂക്കര പള്ളം(85.64), ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബംഗ്ലാവ്(73.98), പാലക്കാട് പുതു പ്പരിയാരത്തെ കൊളക്കാംപറ്റ(82.95), തൃ ത്താല ബ്ലോക്കിലെ കോതച്ചിറ(67.69).

മലപ്പുറത്തെ അമരമ്പലത്തെ ഉപ്പുവള്ളി(86.08), വളാഞ്ചേരി മുനിസി പ്പാലിറ്റിയിലെ മീമ്പാറ(81.35), വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേല്‍മുറി(87.23), കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായ ത്തിലെ ഐക്കരപ്പടി(68.49), കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായ ത്തിലെ പാലേരി(75.96), വയനാട് സുല്‍ത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ കരുവള്ളിക്കുന്ന്(91.86), കണ്ണൂര്‍ നടുവില്‍ ഗ്രാമപഞ്ചായത്തിലെ അറയക്കല്‍ താഴെ(81.91), ന്യൂമാഹിയിലെ ചവോക്കുന്ന്(78.98), പന്ന്യന്നൂരിലെ കോട്ടക്കുന്ന്(81.49), കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വട്ടകുളത്ത് വയല്‍(70.50), കാസര്‍ഗോഡ് ബേഡഡുക്കയിലെ ബീമ്പുങ്കാല്‍(82.50), കയ്യൂര്‍ ചീമേനിയിലെ ചെറിയാക്കര(81.71) ശതമാനവുമാണ് പോളിംഗ് നടന്നത്.
First published: November 29, 2018, 8:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading