നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • RAIN ALERT| സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

    RAIN ALERT| സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

    സെപ്തംബർ 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

    Rain Alert

    Rain Alert

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമായേക്കും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. ചൊവ്വാഴ്ച വരെ മഴ തുടർന്നേക്കുമെന്നാണ് അറിയിപ്പ്.

      കേന്ദ്ര കാലാവസ്ഥ വകുപ്പ് വടക്കൻ ആന്ധ്രാ പ്രദേശ് - തെക്കൻ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്ന് അതി തീവ്ര ന്യൂനമർദമായി മാറും. തുടർന്ന് 'ഗുലാബ്' ചുഴലിക്കാറ്റായി മാറി വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപത്തുകൂടി ഞായറാഴ്ച കരയിൽ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

      സെപ്തംബർ 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

      യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:

      സെപ്റ്റംബർ 25: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
      സെപ്റ്റംബർ 26: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
      സെപ്റ്റംബർ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
      സെപ്റ്റംബർ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ.

      Also Read-സ്വപ്‌ന നേട്ടം നാലാം പരിശ്രമത്തില്‍; റാങ്ക് കിട്ടിയതില്‍ സന്തോഷം; സിവില്‍ സര്‍വീസില്‍ ആറാം റാങ്ക് നേടിയ കെ. മീര

      ഒരു ബെഞ്ചില്‍ രണ്ടു പേര്‍; ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്; സ്‌കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി

      സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും ക്രമീകരണങ്ങള്‍. കൂട്ടം ചേരാന്‍ അനുവദിക്കില്ല. സ്‌കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഇല്ല, പകരം അലവന്‍സ് നല്‍കും.

      ഭിന്നശേഷിക്കാരായ കുട്ടികളെ ആദ്യഘട്ടത്തില്‍ അയക്കേണ്ടതില്ല. ചെറിയ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ അയക്കേണ്ടതില്ല. അഞ്ചു ദിവസത്തിനകം അന്തിമ രേഖ പുറപ്പെടുവിക്കും. ശശീര ഊഷ്മാവ്, ഓക്‌സിജന്‍ എന്നിവ പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. ക്ലാസ് റൂമുകള്‍ക്ക് മുന്നില്‍ കൈ കഴുകാന്‍ സോപ്പും വെള്ളവും ഉണ്ടാകും.

      രോഗത്തിന്റെ ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളില്‍ വിടരുത്. സ്‌കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. സ്‌കൂള്‍ തുറക്കും മുന്‍പ് സ്‌കൂള്‍തല പിടിഎ യോഗം ചേരും.

      ക്ലാസുകളുടെ ക്രമീകരണം, മുന്നൊരുക്കങ്ങള്‍ എന്നിവയ്ക്ക് അധ്യാപക സംഘടനകളുമടക്കം വിപുലമായ ചര്‍ച്ചകളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കം.

      പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം കിട്ടും. സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജില്ലകളില്‍ നിന്ന് കുറവുള്ള ജില്ലകളിലേക്ക് മാറ്റും. മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റ് കൂട്ടിയെന്നും മന്ത്രി പറഞ്ഞു.
      Published by:Naseeba TC
      First published:
      )}