• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി 4 മരണം; കൊല്ലത്ത് കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

Accident| സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി 4 മരണം; കൊല്ലത്ത് കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

എറണാകുളം, കൊല്ലം ജില്ലകളിലാണ് അപകടമുണ്ടായത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം. എറണാകുളം, കൊല്ലം ജില്ലകളിലാണ് അപകടം നടന്നത്. കൊല്ലം കുളക്കടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്.

    ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയിലാണ് അപകടം ഉണ്ടായത്.

    മറ്റൊരു സംഭവത്തിൽ എറണാകുളം എസ്.എൻ ജംഗ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ചോറ്റാനിക്കര സ്വദേശി അശ്വിൻ (20) ഉദയംപേരൂർ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്.
    Also Read-അര ഷവായിയും നാല് കുബ്ബൂസും! ഹോട്ടലെന്ന് കരുതി അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പൊലീസുകാരന്‍

    സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    സംസ്ഥാനത്ത് അതി ശക്തമായ മഴ ഇന്നും തുടരും. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

    കാസർഗോഡ് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. കോളേജുകൾക്ക് അവധി ബാധകമല്ല.
    Published by:Naseeba TC
    First published: