• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തെറ്റ് ചെയ്തവർക്ക് മാപ്പില്ല' ദുരൂഹത ഉയർത്തി കൊടുങ്ങല്ലൂരിൽ മരിച്ച കുടുംബത്തിന്റെ ആത്മഹത്യ കുറിപ്പ്

'തെറ്റ് ചെയ്തവർക്ക് മാപ്പില്ല' ദുരൂഹത ഉയർത്തി കൊടുങ്ങല്ലൂരിൽ മരിച്ച കുടുംബത്തിന്റെ ആത്മഹത്യ കുറിപ്പ്

കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. അടുത്തിടെ സ്വർണവും വാങ്ങിയിരുന്നു.

vinod-rema-suicide

vinod-rema-suicide

  • News18
  • Last Updated :
  • Share this:
    തൃശ്ശൂർ : കൊടുങ്ങല്ലൂർ പുല്ലൂറ്റിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാരണം വ്യക്തമാകാതെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ഡിസൈനറായ വിനോദിന് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. അടുത്തിടെ വിനോദും ഭാര്യ രമയും സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നുവെന്ന് ഇവർ പറയുന്നു. ചിട്ടി പിടിച്ച തുക ഡെപ്പോസിറ്റ് ചെയ്തിതിട്ടുമുണ്ട്.

    മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ ആത്മഹത്യ കുറിപ്പിലും കാരണം വ്യക്തമല്ല. "എല്ലാവർക്കും മാപ്പ്, തെറ്റ് ചെയ്തവർക്ക് മാപ്പില്ല " എന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട്. മകൻ നീരജിന്റെ നോട്ടുപുസ്തകത്തിൽ നിന്ന് ചിന്തിയെടുത്ത പേജിലാണ് കുറിപ്പ്.

    ALSO READ: കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്നുദിവസത്തെ പഴക്കം

    അതേസമയം കുടുംബ പ്രശ്നമാണോ കാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്ന് ദിവസമായി വിനോദിനെ ജോലി സ്ഥലത്ത് കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വന്നപ്പോഴാണ് കുടുംബം മരിച്ച വിവരം പുറംലോകം അറിയുന്നത്. വീട് അടഞ്ഞ് കിടക്കുന്നത് കണ്ട് എത്തിയവർ മൊബൈലിൽ വിളിച്ചു. വീടിനുള്ളിൽ നിന്ന് മൊബൈൽ ബെല്ലടിച്ചു. വീടിനകത്ത് നിന്ന് ദുർഗന്ധവും വമിക്കുന്നുണ്ടായിരുന്നു.

    തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ച് ഉള്ളിൽ കടക്കുകയായിരുന്നു. വിനോദിന്റെ മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മകൻ നീരജിന്റെ മൃതദേഹം ജനലിൽ തൂങ്ങിയ നിലയിലും. സമീപത്തെ രണ്ട് മുറികളിലാണ് രമയുടെയും നയനയുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്.
    Published by:Naseeba TC
    First published: