തിരുവനന്തപുരം: വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകിയതിനെ തുടർന്ന് 4 വയസ്സുകാരൻ ചികിത്സയിൽ. തിരുവനന്തപുരം കുളത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
രണ്ട് കുട്ടികൾക്കായി നൽകേണ്ടിയിരുന്ന സിറപ്പാണ് ഒരു കുട്ടിക്ക് നൽകിയത്. സ്റ്റാഫ് നഴ്സ് ഉണ്ടായിരുന്നിട്ടും ആശാവർക്കർ ആണ് മരുന്നു നൽകിയത്.
Also Read-സജാദിന് ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി കച്ചവടമെന്ന് പൊലീസ്; തെളിവെടുപ്പ് നടത്തി
സിറപ്പ് കൂടുതൽ നൽകിയതിനെ തുടർന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടി നിലവിൽ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.
മരപ്പണിക്കാരായി കൊച്ചിയില്‍ വീടെടുത്തു; 92 കിലോ ചന്ദനവുമായി അഞ്ചു പേര്‍ അറസ്റ്റില്‍
പനമ്പള്ളി നഗറിലെ വാടക വീട്ടില്‍ നിന്ന് 92 കിലോ ചന്ദനവുമായി(Sandalwood) അഞ്ചുപേര്‍ പിടിയില്‍(Arrest). വില്‍ക്കാനായി വെച്ചിരുന്ന ചന്ദനമാണ് വനംവകുപ്പ് ഫ്‌ലൈയിങ് സ്‌ക്വാഡ് പിടൂകുടിയത്. മരപ്പണിക്കാരെന്നു ധരിപ്പിച്ചാണ് പനമ്പള്ളി നഗറില്‍ വീട് ഇവര്‍ വാടയ്‌ക്കെടുത്തത്. ഇടുക്കി, കോഴിക്കോട് സ്വദേശികളാണു പിടിയിലായത്.
തൊടുപുഴ സ്വദേശി സാജു സെബാസ്റ്റ്യന്‍, അടിമാലി സ്വദേശികളായ വെള്ളാപ്പിള്ളി നിഷാദ്, കെ.ജി.സാജന്‍, ആനവിരട്ടി സ്വദേശി റോയ്, കോഴിക്കോട് കൂടത്തായ് പുളിക്കല്‍ വീട്ടില്‍ സിനു തോമസ് എന്നിവരാണു പിടിയിലായത്. ഇടുക്കിയില്‍ നിന്ന് കൊണ്ടു വന്നതാണ് ചന്ദനം എന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Thiruvananthapuram