കോഴിക്കോട്: ചേവരമ്പലം ബൈപ്പാസില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്(Injured). ആരുടെയും നില ഗുരുതരമല്ല. തിങ്കളാഴ്ച പുലര്‍ച്ചെ 3.40ഓടെയായിരുന്നു അപകടം(Accident). അമിതവേഗതയാണ് അപകടത്തിന് പിന്നിലെന്ന് സൂചന. എറണാകുളത്തുനിന്നു വരികയായിരുന്ന ബസുകളാണു കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചിയില്‍ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്. പെരുമ്പാവൂര്‍ നിന്നും തിരുനെല്ലിക്ക് പോകുന്ന ബസും, എറണാകുളത്തുനിന്നും കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ബസുകള്‍ നല്ല വേഗത്തിലായിരുന്നെന്നും, ഒരു ബസിന്റെ ടയറിന്റെ ഭാഗത്താണു രണ്ടാമത്തെ ബസ് ഇടിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
Accident| പാലക്കാട് ടൂറിസ്റ്റ് ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്റ്റ് ബസ്സും(tourist bus) ട്രാവലറും (Traveller)കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ (Accident) രണ്ട് മരണം. ട്രാവലറിലുണ്ടായിരുന്ന ആലപ്പുഴ അർത്തുങ്കൽ സ്വദേശിയായ പൈലി, റോസ്ലി എന്നിവരാണ് മരിച്ചത്.
ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് വാഹനത്തിൽ നിന്നും ആളുകളെ പുറത്തെടുത്തത്. കനത്ത മഴയിൽ ബസ് റോഡിൽനിന്നു തെന്നിനീങ്ങി ട്രാവലറിൽ ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
തിരുവല്ലയിൽ നിന്നും പഴനിയിലേക്ക് പോകുന്ന ബസും വേളാങ്കണ്ണിയിൽനിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ട്രാവലറുമാണ് ഇടിച്ചത്.
മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മുടപ്പല്ലൂർ കരിപ്പാലിയിൽ വെച്ചാണ് അപകടമുണ്ടായത്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവരെ നെന്മാറ, വടക്കഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.