നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് ഇന്ന് സമർപ്പിക്കപ്പെട്ടത് 41 നാമനിർദ്ദേശ പത്രികകൾ

  സംസ്ഥാനത്ത് ഇന്ന് സമർപ്പിക്കപ്പെട്ടത് 41 നാമനിർദ്ദേശ പത്രികകൾ

  സംസ്ഥാനത്ത് ഇതുവരെ ലഭിച്ച പത്രികളുടെ എണ്ണം 154 ആയി. നാളെയാണ് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി.

  വയനാട്ടിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു

  വയനാട്ടിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41 നാമനിർദേശപത്രികകൾ സമർപ്പിച്ചു. ഇതുവരെ ലഭിച്ച പത്രികളുടെ എണ്ണം 154 ആയി. നാളെയാണ് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി.

   വയനാട്ടിൽ ഏഴും, കൊല്ലം, പാലക്കാട് മണ്ഡലങ്ങളിൽ നാലു വീതവും ആറ്റിങ്ങൽ, എറണാകുളം എന്നിവിടങ്ങളിൽ മൂന്നു വീതവും പത്തനംതിട്ട, കോട്ടയം, ചാലക്കുടി, ആലത്തൂർ, പൊന്നാനി, മലപ്പുറം, വടകര, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ടു വീതവും, മാവേലിക്കര, ആലപ്പുഴ, ഇടുക്കി, കാസർകോട് എന്നിവിടങ്ങളിൽ ഒന്നുവീതവും പത്രികകളാണ് ബുധനാഴ്ച ലഭിച്ചത്.

   യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ കെ.സുധാകരന്‍ കണ്ണൂരിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍ഗോട്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കൊല്ലത്ത് എൽ.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാൽ നാമനിര്‍ദ്ദേശപത്രിക നല്‍കി. വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും പത്രിക സമര്‍പ്പിച്ചു.

   രമ്യാ ഹരിദാസിന് അധിക്ഷേപം; വിജയരാഘവനെ വിമര്‍ശിച്ച് സി.പി.എം സെക്രട്ടേറിയറ്റ്

   സോളാര്‍ കേസ് പ്രതി സരിതാ.എസ്. നായര്‍ എറണാകുളത്ത് പത്രിക സമര്‍പ്പിച്ചു. പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വീണ്ടും നാമനിർദ്ദേശ പത്രിക നൽകും. നേരത്തെ നൽകിയ പത്രികയിൽ ഉൾപ്പെട്ടതിനേക്കാൾ കൂടുതൽ കേസുകൾ സുരേന്ദ്രന്‍റെ പേരിലുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് വീണ്ടും പത്രിക നൽകുന്നത്.

   20 ക്രിമിനൽ കേസുകളുടെ വിവരങ്ങളാണ് സുരേന്ദ്രൻ പത്രികയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ 243 കേസുകൾ സുരേന്ദ്രന് എതിരെ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

   First published:
   )}