• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേന്ദ്ര സിലബസ് വിട്ട നാൽപതിനായിരം കുട്ടികൾ പ്ലസ് വണിന് സംസ്ഥാന സിലബസിൽ

കേന്ദ്ര സിലബസ് വിട്ട നാൽപതിനായിരം കുട്ടികൾ പ്ലസ് വണിന് സംസ്ഥാന സിലബസിൽ

കേന്ദ്രസിലബസ് വിട്ടവർക്ക് താൽപര്യം എയ്ഡഡ് സ്കൂളുകളോട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    സംസ്ഥാനത്ത് ഇത്തവണ പ്ലസ് വണ്‍ പ്രവേശനം നേടിയത് 3,84,335 പേർ. ഇതിൽ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍നിന്ന് ഇത്തവണ സംസ്ഥാന സിലബസിലെ പ്ലസ്‌വണ്ണിന് ചേര്‍ന്നത് 41,503 കുട്ടികള്‍. എസ്എസ്എല്‍‌സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ 3,35,602 പേര്‍ പ്ലസ്‌വണ്ണിന് ചേര്‍ന്നു. ടിഎച്ച്എസ്എസ്എല്‍സി പാസായവും വിവിധ സംസ്ഥാനങ്ങളിലെ പത്താംക്ലാസ് ജയിച്ചവരുമാണ് ബാക്കിയുള്ളത്. സിബിഎസ്ഇ സിലബസില്‍ നിന്നുള്ള 37,782 പേരും ഐസിഎസ്ഇയില്‍നിന്ന് 3721 കുട്ടികളുമാണ് ഇത്തവണ കേരള സിലബസിലേക്ക് മാറിയിരിക്കുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷം സിബിഎസ്ഇക്കാരുടെ എണ്ണം 38,985 ഉം ഐസിഎസ്ഇക്കാരുടെ എണ്ണം 3879ഉം ആയിരുന്നു.

    കേന്ദ്ര സിലബസില്‍നിന്ന് മാറിവരുന്നവരിൽ സര്‍ക്കാര്‍ സ്കൂളുകളോട് താത്പര്യം കാണിക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സീറ്റുകൾ ഏറെയുണ്ടായിട്ടും സിബിഎസ്ഇയില്‍നിന്നുള്ള 7525 കുട്ടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. ഈ വിഭാഗത്തില്‍ ഐസിഎസ്ഇ സിലബസില്‍നിന്നുള്ളവരുടെ എണ്ണം 435 മാത്രമാണ്. അതേസമയം, 22,643 സിബിഎസ്ഇക്കാർ എയ്ഡഡ് സ്‌കൂളുകളില്‍ ചേര്‍ന്നു. 2232 ഐസിഎസ്ഇക്കാരും എയ്ഡഡ് സ്കൂളാണ് തെരഞ്ഞെടുത്തത്.

    അണ്‍ എയ്ഡഡ് സ്‌കൂളുകളിൽ 7614 സിബിഎസ്ഇക്കാരും 1053 ഐസിഎസ്ഇക്കാരും ചേർന്നു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ സിബിഎസ്ഇക്കാര്‍ കേരള സിലബസിലേക്ക് മാറിയിരിക്കുന്നത്.
    First published: