എൻ.സി.പിയിൽ പൊട്ടിത്തെറി; മാണി സി. കാപ്പന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് 42 പേർ പാർട്ടി വിട്ടു

ഉഴവൂർ വിജയൻ പക്ഷക്കാരനും എന്‍.സി.പി ദേശീയ സമിതി അംഗവുമായ ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തിലാണ് രാജി.

news18-malayalam
Updated: September 15, 2019, 7:50 PM IST
എൻ.സി.പിയിൽ പൊട്ടിത്തെറി; മാണി സി. കാപ്പന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് 42 പേർ പാർട്ടി വിട്ടു
ഉഴവൂർ വിജയൻ പക്ഷക്കാരനും എന്‍.സി.പി ദേശീയ സമിതി അംഗവുമായ ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തിലാണ് രാജി.
  • Share this:
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ ശേഷിക്കെ ഇടതു മുന്നണിക്ക് തലവേദനയായി എൻ.സി.പിയിൽ പൊട്ടിത്തെറി. മാണി സി. കാപ്പന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് 42 പേർ പാർട്ടി വിട്ടു.

ഉഴവൂർ വിജയൻ പക്ഷക്കാരനും എന്‍.സി.പി ദേശീയ സമിതി അംഗവുമായ ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തിലാണ് രാജി. മാണി സി കാപ്പനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട്  സ്ഥാനാർഥി നിർണയവേളയിലും ഇവർ രംഗത്തെത്തിയിരുന്നു.

അതേസമയം രാജിവച്ചവരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്ന് എൻ.സി.പി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Also Read പി.ജെ ജോസഫ് എത്തും; ആത്മവിശ്വാസത്തിൽ പാലായിലെ UDF ക്യാംപ്

First published: September 15, 2019, 7:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading